പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടുപോലുമില്ലെന്ന് ജി. സുധാകരന്‍

ആലപ്പുഴ: പുലിമുരുകനിലെ പുലി യഥാര്‍ത്തതോ, അതോ ഡമ്മിയോ എന്ന കാര്യത്തില്‍ മോഹന്‍ലാല്‍ ഫാന്‍സും ഹേറ്റേഴ്‌സും സോഷ്യല്‍ മീഡിയയില്‍ കൊമ്പുകോര്‍ക്കുന്നതിന് ഇടയില്‍ പ്രതികരണവുമായി മന്ത്രി ജി. സുധാകരന്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യമായാല്ല പുലിമുരുകന് എതിരെയും മലയാള സിനിമ ചിത്രീകരണ രീതിക്ക് എതിരെയും മന്ത്രി രംഗത്തെത്തുന്നത്. നൂറു കോടി മുടക്കി സിനിമയെടുക്കുന്നതാണ് ഇവിടെ വലിയ കാര്യം. നൂറു കോടിയല്ല രണ്ടു കോടി മുടക്കി സിനിമയെടുത്താലും അതുന്നയിക്കുന്ന പ്രശ്നമാണ് പ്രധാനമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

LEAVE A REPLY