1. 15 വർഷക്കാലം നാട്ടിൽ പോകാതെ 5 വര്ഷക്കാലത്തെ ജയിലിൽ കിടന്ന മലപ്പുറം സ്വദേശി മഞ്ഞളത് നാരായണനെ 27500 റിയൽ ഗവണ്മെന്റ് പിഴ ഒഴിവാക്കി നാട്ടിൽ കയറ്റി വിടാൻ കഴിഞ്ഞു .
2. അൽ മുശ്രിക് എന്ന കൺസെഷൻ കമ്പനിയിലെ 173 തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിന് ഇടപെട്ടു . ലേബർ കോർട്ടിലും അവിടെന്ന് അവര്ക്ക് നാട്ടിൽ പോകുവാൻ ഉള്ള സഹായം സൗദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് എക്സിറ് നേടുവാനുള്ള സഹായവും ചെയ്ത്കൊടുത്തു
3.അൽ ഷാർട്സ് കമ്പനിയിലെ ക്ലീനിങ് സ്ത്രീ തൊഴിലാളികളുടെ വിഷയത്തിൽ ഇടപെട്ടു . നാട്ടിൽ പോകുവാൻ ഉള്ള നിയമ സഹായത്തിനു വേണ്ടിയും അവർക്ക് കിട്ടാൻ ഉള്ള സാലറിക്കും വേണ്ടി ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ കുറച്ചുപേരുടെ പ്രശ്നം പരിഹരിച്ച് നാട്ടിൽ കയറ്റി വിടുവാനും ബാക്കി ഉള്ളവർക്ക് സാലറിയോട് കൂടി ജോലിയിൽ പ്രവേശിപ്പിച്ചു.
4.റിയാദിലെ അറിയപ്പെടുന്ന വാട്ടർ കമ്പനിയിൽ റിക്രൂട്ട്മെന്റ് ചെയ്ത കൊണ്ട് വന്ന 340 തൊഴിലാളികൾക്ക് പറഞ്ഞ സാലറി കൊടുക്കാത്തത്കൊണ്ട് സമരം ചെയ്ത തൊഴിലാളികളിടെ വിഷയത്തിൽ ഇടപെടുകയും റിക്രൂട്ട് ചെയ്ത കമ്പനി തെറ്റായ എഗ്രിമെന്റ് കൊടുക്കുകയാണ് ചെയ്തത് എന്ന് കണ്ടെത്തുകയും ആ കമ്പനിക്കെതിരെ നിയമ നടപടി എടുക്കുകയും ഈ തൊഴിലാളികൾക്ക് പുതിയ എഗ്രിമെന്റ് പ്രകാരം സാലറി കൂട്ടിവാങ്ങി കൊടുക്കുകയും ഓവർടൈം കൊടുക്കാം എന്നുള്ള ഉറപ്പ് നൽകുകയും ചെയ്ത ജോലിയിൽ പ്രവേശിപ്പിച്ചു .
5. വാഹനം ഇടിച്ച പരിക്ക് പറ്റിയ തമിഴ്നാട് സ്വദേശി പഴനിസാമിയെ വാഹന ഉടമയുടെ കയ്യിൽ നിന്ന് നഷ്ടപരിഹാരം വാങ്ങി തുടര്ചികിത്സക്കായി നാട്ടിൽ കയറ്റി വിടാൻ സാധിച്ചു
6. 11 വർഷമായി നാട്ടിൽ പോകുവാൻ കഴിയാതെ നിന്ന ഒരു കുടുംബത്തിലെ രണ്ട് കുട്ടികളുടേയും മാതാപിതാക്കളുടെയും വിസയുടെ പിഴ ഒഴിവാക്കി കൊടുക്കുകയും ഏഴ് വർഷമായി പാസ്പോര്ട് എടുക്കാത്ത കുട്ടികൾക്ക് പുതിയ പാസ്പോര്ട്ട് എടുത്ത് വിസ കയറ്റി ഇവരോടൊപ്പം പിഎംഎഫ് ടിക്കറ്റ് എടുത്ത് കയറ്റി വിട്ടു
7. സൗദി തെർമോസ് കമ്പനിയിലെ ൭൨ ഇന്ത്യൻ തൊഴിലാളികളുടെ നിയമ പോരാട്ടത്തിന് അറുതി വരുത്തുവാൻ കഴിഞ്ഞു . അവർക്ക് കിട്ടാൻ ഉള്ള ൧൧ മാസക്കാലത്തെ സാലറിയും പിടിച്ചുവച്ച ൪൨ പേരുടെ പാസ്സ്പോര്ട്ടും വാങ്ങികൊടുക്കുകയും നാട്ടിലേക്ക് പോകുവാനുള്ള എക്സിറ് നേടി കൊടുക്കുവാനും കഴിഞ്ഞു. മൂന്നു മാസക്കാലം അവർക്കുള്ള ആഹാരസാധനങ്ങൾ പിഎംഎഫ് മുൻകൈ എടുത്ത് അവർക്കെത്തിച്ചുകൊടുത്തു
8. വിസ ഏജന്റിന്റെ ചതിയിൽ പെട്ട് ഹൌസ് ഡ്രൈവർ വിസയിൽ കൊണ്ട് വന്നു ആട്ടിടയൻ ആക്കിയ തമിഴ്നാട് സ്വദേശി ഹാജ മൊയ്‌ദീനെ രക്ഷപ്പെടുത്തുവാനും പോലീസുമായി സഹകരിച്ച് അദ്ദേഹത്തിന് വേണ്ട നിയമ സഹായം നേടിയെടുക്കുവാനും നാട്ടിൽ പോകുവാൻ ഉള്ള എക്സിറ് നേടുവാനും കഴിഞ്ഞു.
9. റിയാദിൽ ഇന്ത്യക്കാരെ കേന്ദ്രീകരിച്ച് നടത്തുന്ന പിടിച്ചുപറിക്ക് ശക്തമായ ഇടപെടൽ മൂലം പോലീസ് 182 കള്ളന്മാരെ പിടിച്ചു. ഈ കേസിനായി റിയാദ് ഗവര്ണരെയും പോലീസ് ഡിറക്ടറിനെയും നേരിട്ട് കണ്ടായിരുന്നു പരാതി കൊടുത്തത്. റിയാദിലുള്ള എല്ലാ സംഘടനകളുടെയും പ്രധിനിധി ആയിട്ടാണ് പ്രവാസി മലയാളി ഫെഡറേഷൻ പോയത്..
10. നിയമ വിരുദ്ധമായി കൊണ്ടുവന്നു നിയമക്കുരുക്കിൽ പെട്ട അനേകം ഹൌസ് മേയ്ടുകളെ ഇന്ത്യൻ എംബസ്സിയുടെ അനുമതി പത്രത്തോട് കൂടി സൗദിയുടെ വിവിധ ഭാഗങ്ങളിൽ എത്തി പ്രശ്നം പരിഹരിച്ച് നാട്ടിൽ എത്തിച്ചു.
11. കള്ള കേസിൽ കുടുക്കി ജയിലിൽ ആയ പല ഇന്ത്യക്കാരെയും സൗദിയിലെ പോലീസ് ഡിപ്പാർട്മെന്റിനും കോടതിയെയും യാഥാസ്ഥിതി ബോധ്യപ്പെടുത്തി ജയിലിൽ നിന്നും മോചിതരാക്കി. അവർക്കെല്ലാം ജയിലിൽ കിടന്ന അത്രയും ദിവസത്തെ നഷ്ടപരിഹാരം വാങ്ങികൊടുക്കുവാനും സാധിച്ചു.
12. മരുഭൂമിയുടെ ഉള്ളിൽ പുറംലോകം അറിയാതെ കുടുങ്ങി കിടന്ന ആട്ടിടയന്മാരെയും ഒട്ടകത്തെ മേയ്‌ക്കുന്നവരെയും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാൻ കഴിഞ്ഞു.
13. മാസങ്ങളായി സാലറി കിട്ടാതെ ആഹാരത്തിനായി യാതൊരു വഴിയും ഇല്ലാതെ കിടന്ന കമ്പനികളിൽ ആഹാര സാധനങ്ങൾ എത്തിക്കുകയും അവർക്ക് കിട്ടാനുള്ള സാലറിക്ക് വേണ്ടി നിയമപോരാട്ടം നടത്തി അത് നേടി കൊടുത്തു.
14. എമിഗ്രേഷൻ ഇല്ലാതെ എയർപോർട്ട് വഴി പുഷിങ്ങിൽ കയറ്റി വിട്ടതാ പല തൊഴിലാളികളും ഇവിടെ വന്നു തൊഴിലും ശമ്പളവും ആഹാരവും താമസവും ഇല്ലാതെ കഴിഞ്ഞ സമയത് ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ അവരെ കയറ്റി വിട്ട ട്രവേല്സിനെ ബ്ലോക്ക് ചെയ്യുകയും നാട്ടിൽ തിരിച്ചെത്തിയ അവർക്ക് നഷ്ടപരിഹാരം വാങ്ങി കൊടുക്കുവാനും കഴിഞ്ഞു
15. ഈ കഴിഞ്ഞ തൊഴിൽ പ്രതിസന്ധി സമയത് തൊഴിലിൽ നിന്ന് ഇറക്കിവിട്ട വിവിധ രാജ്യങ്ങളിലുള്ള 540 തൊഴിലാളികളുടെ വിഷയത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ ജീവകാരുണ്യ കൺവീനറും ജിസിസി കോർഡിനേറ്ററുമായ റാഫി പാങ്ങോട് ഇടപെട്ട് ഉന്നത തലത്തിലുള്ള പോലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തുകയും കമ്പനിയുടെ മാനേജ്മെന്റിനെ പോലീസ് ആസ്ഥാനത്തു വിളിച്ചുവരുത്തി അവർ താമസിച്ചിരുന്ന പാർക്കിൽ നിന്ന് സുരക്ഷിതമായ ഒരിടത്തേയ്ക്ക് താമസിപ്പിക്കുകയും ചെയ്തു . നാട്ടിൽ പോകണമെന്നുള്ളവർക്ക് എക്സിറ്റും വേറെ ജോലിക്ക് പോകാൻ താല്പര്യമുള്ളവർക്ക് സ്‌പോൺസർഷിപ് മാറാനും ഉള്ള സഹായവും ചെയ്ത കൊടുത്തു.
16. ജയിലിൽ ശിക്ഷ കാലാവധി കഴിഞ്ഞ് നാട്ടിൽ പോകാൻ കഴിയാതെ കിടന്ന പല ഇന്ത്യക്കാരുടെയും കാര്യത്തിൽ ജയിൽ അധികൃതരുമായി സംസാരിച്ച് നാട്ടിൽ കയറ്റി വിടാൻ സഹായിച്ചു
17. കഴിഞ്ഞ റമദാൻ കാലത്ത് മരുഭൂമിയിൽ ആടിനെയും ഒട്ടകത്തിനെയും മേയ്‌ക്കുന്നവർക്ക് മുന്നൂറ്റമ്പത് പേർക്ക് റമദാൻ കിറ്റ് വിതരണം ചെയ്തു
18. ഈ കഴിഞ്ഞ തണുപ്പ് സമയത്ത് സൗദിയുടെ വിവിധ ഭാഗങ്ങളിൽ തുച്ഛമായ സാലറി കിട്ടുന്ന തൊഴിലാളികള്ക് റിയാദിലെ വിവിധ സ്ഥാപനങ്ങളിമായി സഹകരിച്ച് ബ്ലാങ്കറ്റുകളും ജാക്കറ്റും വിതരണം ചെയ്തു
19. ശരീരത്തിൽ പകർച്ചവ്യാധി പടർന്ന ആട്ടിടയന്മാർക്ക് ഡോ. പൂകുഞ്ഞിന്റെ നേതൃത്വത്തിൽ മെഡിസിൻ എത്തിക്കാൻ സാധിച്ചു.
20. സൗദിയിൽ മരിച്ച് നിയമക്കുരുക്കിൽ പെട്ട് കിടന്ന മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഉള്ള നിയമ സഹായം കൊടുത്തു
ഇത് പ്രവാസി മലയാളി ഫെഡറേഷൻ ചെയ്ത ചില കാര്യങ്ങൾ മാത്രമാണ്. പുതിയ വർഷത്തിന്റെ തുടക്കത്തിൽ വിവാഹം കഴിഞ്ഞ 23 ദിവസം കഴിഞ്ഞ് റിയാദിൽ എത്തി 10 വർഷക്കാലമായി നാട്ടിൽ പോകുവാൻ കഴിയാതെ നിന്ന ഒഴപ്പയിൽ അയ്യപ്പൻ എന്ന വ്യക്തിയെ റാഫി പാങ്ങോട് നിയമ കുരുക്കിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിൽ കയറ്റി വിട്ടു
പ്രവാസി മലയാളി ഫെഡറേഷന്റെ ജീവനാഡി ജീവകാരുണ്യ പ്രവർത്തനമാണ് അതിനു ചുക്കാൻ പിടിക്കുന്നത് സൗദി അറേബ്യയിൽ പതിനഞ്ചു വർഷക്കാലം ഈ രംഗത്ത് പ്രവർത്തന പരിചയം ഉള്ള സാമൂഹിക പ്രവർത്തകൻ റാഫി പാങ്ങോട് ആണ്. സൗദിയിലുള്ള എല്ലാ യൂണിറ്റിലും ഒന്നിലധികം ജീവകാരുണ്യ പ്രവർത്തകരെ കോർത്ത് കൊണ്ടാണ് ജിസിസി കോഓർഡിനേറ്റർ ആയ റാഫി പാങ്ങോട് പ്രവാസി മലയാളി ഫെഡറേഷനെ മുന്നോട്ട് കൊണ്ട് പോകുന്നത്.