പ്രതിഫലം കുതിച്ചുയരുന്നു, മോഹന്‍ലാലിന് ഏഴ് കോടി!

പോയവര്‍ഷത്തെ തുടരെ തുടരെയുള്ള ഹിറ്റുകളോടെ തന്‌റെ സൂപ്പര്‍സ്റ്റാര്‍ പദവി അരക്കിട്ട് ഉറപ്പിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ജനത ഗാരേജിനും ഒപ്പത്തിനും പിന്നാലെ എത്തിയ പുലിമുരുകന്‍ കൂടി സൂപ്പര്‍ഹിറ്റ് ആയതോടെ മോഹന്‍ലാലിന്‌റെ പ്രതിഫലം ഏഴ് കോടിയിലെത്തിയെന്നാണ് പുതിയ വിവരം.

പ്രൊജക്ടിന്റെ വലുപ്പമനുസരിച്ച് അഞ്ചുകോടി മുതല്‍ ഏഴുകോടി രൂപ വരെയാണ് മോഹന്‍ലാല്‍ പ്രതിഫലം പറ്റുന്നത്. ഇതിന് പുറമേ ചിത്രത്തിന്റെ തെലുങ്ക് വിതരണാവകാശത്തിന്‌റെ പങ്കും മോഹന്‍ലാലിന് നല്‍കുന്നുണ്ട്.

തെലുങ്ക് വിതരണാവകാശം ലഭിക്കുന്നത് കോടികളുടെ ലാഭം മോഹന്‍ലാലിന് നേടിക്കൊടുക്കുന്നുണ്ടെന്നാണ് വിവരം. പുലിമുരുകന്റെ തെലുങ്ക് പതിപ്പായ മന്യം പുലി അവിടെ മെഗാഹിറ്റായാണ് ഓടിക്കൊണ്ടിരിക്കുന്നത്. ജനതാ ഗാരേജിന്റെ മഹാവിജയത്തിന് ശേഷം ചിരഞ്ജീവി, നാഗാര്‍ജ്ജുന, വെങ്കിടേഷ് ത്രയത്തിനൊപ്പമാണ് തെലുങ്കില്‍ മോഹന്‍ലാലിന്റെ സ്ഥാനം.