ജിയോ’ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍’ ഇന്നു മുതല്‍

ന്യൂഡല്‍ഹി : റിലയന്‍സ് ജിയോയുടെ ‘ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍’ ഇന്നു മുതല്‍ ലഭ്യമാകും. ജിയോ വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 31 ന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ ഓഫര്‍ നിലവില്‍ വരുന്നിരിക്കുന്നത്. ഒരു ചെറിയ വിഭാഗത്തിന്റെ ഉയര്‍ന്ന ഉപഭോഗം മൂലം ഭൂരിഭാഗം വരുന്ന മറ്റ് ഉപഭോക്താക്കള്‍ക്ക് ജിയോ ഓഫറിന്റെ ആനുകൂല്യം ശരിയായ രീതിയില്‍ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എല്ലാ ഉപഭോക്താക്കള്‍ക്കും തുല്യമായ രീതിയില്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ഒരു ജിബിയുടെ ഫെയര്‍ യൂസേജ് പോളിസി കൊണ്ടുവരുമെന്നും റിലയന്‍സ് ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു.

നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭ്യമാകും. പുതിയ ഓഫര്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് ഒരു ദിവസം സൗജന്യമായി ഉപയോഗിക്കാവുന്ന ഡാറ്റയുടെ പരിധി 4 ജിബിയില്‍ നിന്നും 1 ജിബിയായി കുറയും. ഈ ഒരു ജിബിയ്ക്ക് ശേഷം 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 1 ജിബി 4 ജി ഡാറ്റ അധികമായി ലഭിക്കും. 301 രൂപയ്ക്ക് ആറ് ജിബിയും. മാര്‍ച്ച് 31 വരെയാണ് ഹാപ്പി ന്യൂ ഇയര്‍ ഓഫറിന്റെ കാലാവധി.