കുടിയന്മാര്‍ക്ക് വീണ്ടും നിരാശ: മദ്യനയം മൗലികാവകാശമല്ലെന്ന് ഹൈക്കോടതി

കൊച്ചി: മദ്യപിക്കാനുള്ള ഒരുവന്റെ അവകാശം മൗലികാവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഹൈകോടതി. മദ്യ ഉപയോഗം വ്യാപകമായി അപകടങ്ങള്‍ക്കും വിവാഹമോചനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുന്ന പശ്ചാത്തലത്തില്‍ മദ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ അധികാരത്തെ തടയാനാവില്ലെന്നും അതിനാല്‍ ഉപഭോഗം നിയന്ത്രിക്കുന്ന മദ്യനയം മൗലികാവകാശത്തിന്റെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി.

മദ്യം നിയന്ത്രിക്കുന്ന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സ്വദേശിയായ ടാപ്പിങ് തൊഴിലാളി എം.എസ്. അനൂപ് നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ അപ്പീല്‍ തള്ളുന്നതായും കോടതി വ്യക്തമാക്കി.

ജോലിക്കുശേഷം അല്‍പം മദ്യം കഴിക്കുന്നത് തന്റെ ഭക്ഷണക്രമത്തിന്റെ ഭാഗമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. സര്‍ക്കാരിന്റെ മദ്യനയം സ്വകാര്യതക്കും മൗലികാവകാശത്തിനും മേലുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

LEAVE A REPLY