കാണ്‍പൂര്‍: ബാങ്കില്‍ ക്യൂ നില്‍ക്കുന്നതിനിടെ ഗര്‍ഭിണി പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. സര്‍വേഷ എന്ന മുപ്പതുകാരിയാണ് ദേഹത് ജില്ലയിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വരി നില്‍ക്കുന്നതിനിടെ പ്രസവിച്ചത്. ഭര്‍തൃമാതാവുമൊത്താണ് ഇവര്‍ ബാങ്കിലെത്തിയിരുന്നത്.
കുഞ്ഞിന് കുഴപ്പൊന്നുമില്ലെന്നും എന്നാല്‍, യുവതിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും ഭര്‍തൃമാതാവ് പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം ദിനമാണ് യുവതി ബാങ്കില്‍ ക്യൂ നില്‍ക്കുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് സര്‍വേഷയുടെ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചത്. ഇതിന്റെ നഷ്ടപരിഹാരം വാങ്ങുന്നതിനായാണ് സര്‍വേഷ ബാങ്കിലെത്തിയത്.