കൊച്ചി: കളമശേരിയില്‍ പീഡനത്തിന് ഇരയായ 14 വയസുകാരി ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. ഛര്‍ദിയും വയറിളക്കവും ബാധിച്ച പെണ്‍കുട്ടിയെ കഴിഞ്ഞ 27ന് കോട്ടം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ഇന്ന് പുലര്ച്ഓയോടെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.
മസ്തിഷ്ക രോഗം ബാധിച്ച പെണ്‍കുട്ടി മൂന്ന് മാസം മുമ്പാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായ സമയം അയല്‍വീടുകളിലുള്ള രണ്ട് ചെറുപ്പക്കാര്‍ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ അറസ്റ്റിലായിരുന്നു.