കൊച്ചി : അകാലത്തില്‍ അന്തരിച്ച നടന് കലാഭവന്‍ മണിയുടെ ഉറ്റചങ്ങാതി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, സംഭവം വിവാദമാകുമെന്ന് ഭയന്ന് പിറ്റേന്നു തന്നെ ബന്ധുക്കള്‍ ഡിസ്റ്റാര്‍ജ് വാങ്ങിപ്പോയി.
അതേസമയം, മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളെ മുന്‍പ് പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് ഇപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സൂചന.