ഇന്ത്യയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 73 ആയി

isolation ward

രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തത് 73 പേരിൽ. കേരളത്തിൽ രോഗബാധിതരുടെ എണ്ണം 17 ആയി. മഹാരാഷ്ട്രയിൽ 11 ഉം ഉത്തർപ്രദേശിൽ 10 ഉം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തുന്നവരിൽ രോഗലക്ഷണം ഉള്ളവരുടെ ചികിത്സ മാർഗത്തിൽ പുതിയ നിർദേശം കൊണ്ടുവന്നിട്ടുണ്ട്.
‘എ,ബി,സി’ എന്നിങ്ങനെ 3 കാറ്റഗറിയിൽ ആയാണ് ചികിത്സ നൽകുക. ‘എ’ വിഭാഗത്തിൽ ചെറിയ ചുമയും പനിയും ഉള്ളവർ ഉൾപെടും. ‘ബി’ വിഭാഗത്തിൽ ഗർഭിണികളും 60 വയസിനു മുകളിൽ പ്രായമുള്ളവരും ഗുരുതര രോഗങ്ങളുള്ളവരും ഉൾപെടും. കടുത്ത പനി അടക്കമുള്ള കോവിഡ് രോഗ ലക്ഷണമുള്ളവർ ‘സി’ വിഭാഗത്തിലും ഉൾപെടും. ‘സി’ വിഭാഗത്തിൽ ഉൾപെടുന്നവർക്ക് ഐസൊലേഷനിലായിരിക്കും ചികിത്സ നൽകുക.

LEAVE A REPLY