ചെലവ് താങ്ങാനാകുന്നില്ല; ഐ.ഐ.ടി റാങ്ക് ജേതാവിന് സമ്മാനമായി ബി.എം.ഡബ്ല്യു വേണ്ട ലാപ്‌ടോപ് മതി

ജെയ്പൂര്‍: ഐ.ഐ.ടി എന്‍ട്രന്‍സില്‍ റാങ്ക് ലഭിച്ചതിന് സമ്മാനമായി ലഭിച്ച ബി.എം.ഡബ്ല്യു കാര്‍ വേണ്ടന്ന് റാങ്ക് ജേതാവ്. ഐ.ഐ.ടി എന്‍ട്രന്‍സില്‍ പതിനൊന്നാം റാങ്ക് ലഭിച്ചതിന് സമ്മാനമായി ലഭിച്ച കാറാണ് തന്‍മയ ഷെഖാവത്ത് എന്ന വിദ്യാര്‍ത്ഥിക്ക് പുലിവാലായത്. കാര്‍ വിറ്റ് പണം നല്‍കുകയോ പണത്തിന് പകരം മറ്റെന്തെങ്കിലും സമ്മാനം നല്‍കുകയോ ചെയ്യണമെന്ന് ഷെഖാവത്തിന്റെ പിതാവ് രാജേശ്വര്‍ സിംഗ് ഷെഖാവത് ആവശ്യപ്പെട്ടു.
സ്‌കുള്‍ അധ്യാപകനാണ് രാജേശ്വര്‍ സിംഗിന്‍െ്‌റ കുടുംബത്തിന് ബി.എം.ഡബ്ല്യു കാറിന്‍െ്‌റ പരിപാലന ചെലവ് താങ്ങാനാകില്ല. ഇതാണ് കാറ് വേണ്ടന്ന് വയ്ക്കാന്‍ കുടുംബത്തെ പ്രേരിപ്പിച്ചത്. കാറ് തിരിച്ചെടുത്ത ശേഷം പാകരം ലാപ്‌ടോപ് തന്നാലും സ്വീകരിക്കുമെന്ന് തന്‍മയയുടെ കുടുംബം വ്യക്തമാക്കി.