പ്രവാചക സ്തുതികള്‍ നിറഞ്ഞ ബോര്‍ഡുകള്‍ ഡി.വൈ.എഫ്.ഐ സ്ഥാപിച്ചിട്ടില്ലെന്ന് നേതൃത്വം

    കണ്ണൂര്‍: പ്രവാചക സ്തുതികള്‍ നിറഞ്ഞ ബോര്‍ഡുകള്‍ ഡി.വൈ.എഫ്.ഐ സ്ഥാപിച്ചിട്ടില്ലെന്ന് നേതൃത്വം. നബി ദിനത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ സ്തുതിക്കുന്ന, ഡി.വൈ.എഫ്.ഐയുടെ പേരിലുള്ള ബോര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ബോര്‍ഡുകള്‍ തങ്ങള്‍ സ്ഥാപിച്ചിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി.കെ സനോജ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ ബോര്‍ഡുകള്‍ പ്രചരിക്കുന്ന വിവരം അറിഞ്ഞിരുന്നതായും സനോജ് പറഞ്ഞു.

    ഫിഡല്‍ കാസ്‌ട്രോ, ശ്രീനാരായണ ഗുരു, മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, ജയലളിത, എന്നിവര്‍ പ്രവാചകനെ സ്തുതിക്കുന്ന വാചകങ്ങള്‍ അടങ്ങിയ പ്രചാരണ ബോര്‍ഡുകളുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ സിറ്റി യൂണിറ്റിന്റെ പേരിലായിരുന്നു ബോര്‍ഡുകള്‍. ബോര്‍ഡിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സി.പി.എമ്മിനും ഡി.വൈ.എഫ്.ഐയ്ക്കുമെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

    LEAVE A REPLY