താര വിവാഹത്തിന് അഞ്ചു വയസാകുമ്പോള്‍ തന്റെ പ്രിയതമയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസ നേരുന്ന ദുല്‍ഖറിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. പോസ്റ്റില്‍ ആശംസയര്‍പ്പിക്കാന്‍ ദുല്‍ഖര്‍ ഉപയോഗിച്ച വാക്കുകളാണ് അതിന് കാരണം.
എന്നെ പോലൊരു കാര്‍ട്ടൂണിനെ നീ എങ്ങനെ വിവാഹം കഴിച്ചു എന്നറിയില്ല. ഒരുപാട് നന്ദി. വിവാഹ ദിനാശംസകള്‍, അഞ്ചു വര്‍ഷങ്ങള്‍ പെട്ടെന്ന് മിന്നി മാഞ്ഞു. വീട്ടിലുണ്ടാകാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നു. തിരിച്ചെത്തിയ ശേഷം സുന്ദരമായി ആഘോഷിക്കാമെന്ന് ഉറപ്പ് നല്‍കുന്നു’ ദുല്‍ഖര്‍ പറയുന്നു. 2011ല്‍ തന്റെ 25ാം വയസ്സിലാണ് ദുല്‍ഖര്‍ വിവാഹിതനായത്. ആര്‍ക്കിടെക്ടായ അമലുമായി വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു.