അഹമ്മദാബാദ്: ബിനാമി ബാങ്ക് അക്കൗണ്ടുകളുടെ മറവില്‍ കള്ളപ്പെണം വെളുപ്പിക്കാന്‍ ശ്രമിച്ച കിഷോര്‍ ഭജിയാവാല പിടിയിലായി. ഭജിയവാലയില്‍ നിന്നും കണക്കില്‍ പെടാത്ത 10.45 കോടി രൂപയും എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തു. ശരിയായ രേഖകളില്ലാതെ 400 കോടി രൂപയുടെ വസ്‌തുവും ഭജിയാവാല സ്വന്തമാക്കിയിരുന്നതായി എൻഫോഴ്‌സമെന്‍റ് ഉദ്യോഗസ്ഥർ കണ്ടെത്തി.
നോട്ട് പിൻവലിക്കലിന് ശേഷം 700വ്യക്തികളുടെ വിവിധ അക്കൗണ്ടുകൾ വഴി ഭജിയാവാല പണം നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്‌തതായി അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തി. ഭജിയാവാലക്ക് ഉള്ള 27 ബാങ്ക് അക്കൗണ്ടുകളിൽ 20 എണ്ണത്തോളം ബിനാമി അക്കൗണ്ടുകളാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
ഒരു കോടിയിലധികം മൂല്യം ഉള്ള പുതിയ നോട്ടുകളും ഒരു കോടിയിലധികം വിലയുള്ള സ്വർണവും കോടിക്കണക്കിന് രൂപയുടെ വജ്രാഭരണങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. സൂറത്തിലെ പീപ്പിൾസ് കോപ്പറേറ്റീവ് ബാങ്ക് മാനേജരും ഇടപാടുകളിൽ പങ്കാളിയായിരുന്നെന്ന് അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കി.