പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് എടിഎം തട്ടിപ്പ്; ജിദ്ദയില്‍ രണ്ട് ചൈനക്കാര്‍ അറസ്റ്റില്‍

സൗദി: പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് എടിഎം കൗണ്ടറുകളില്‍ നിന്നും ഉപഭോക്താക്കുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച രണ്ട് ചൈനക്കാരെ ജിദ്ദയിലെ പോലീസ് പിടികൂടി. എടിഎം കൗണ്ടറുകളിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തിയ പൊലീസുകാരാണ് ഇരുവരെയും വിദഗ്ധമായി കുടുക്കിയത്.

ജിദ്ദയിലെ ഒരു എ.ടി.എം കൗണ്ടറില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തു ന്നതിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്. പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് ഇവര്‍ എടിഎമ്മില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്.
പിടികൂടിയവരുടെ താമസകേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ എടിഎമ്മില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ലാപ്ടോപ്, ഫല്‍ഷ് മെമ്മറി, ഹാര്‍ഡ് ഡിസ്‌ക്, സോള്ഡറിങ് മെഷീന്‍, സോള്ഡറിങ് വയര്‍ തുടങ്ങിയവ പോലീസ് കണ്ടെടുത്തു.