ബോളിവുഡ് ആരാധകരെ ഞെട്ടിച്ച രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയാണ് ലോകസുന്ദരി എെശ്വര്യ റായ് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നത്. വാട്സ് ആപ്പ് വഴിയാണ് വാര്‍ത്ത അദികമായും പ്രചരിച്ചത്. യെ ദില്‍ ഹെ മുഷ്‌ക്കില്‍ ചിത്രത്തോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പ്രചരിച്ച വാര്‍ത്ത. വിവരം പുറം ലോകമറിയാതിരിക്കാനായി ബച്ചന്‍ കുടുംബം ഡോക്ടറെ വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നെന്നും പറയുന്നു.
ഔട്ട് ലുക്ക് പാകിസ്ഥാന്‍ എന്ന ഒരു ബ്ലോഗിലാണ് നടിയുടെ ആത്മഹത്യാ വാര്‍ത്ത ആദ്യം വന്നത്. ആത്മഹത്യയ്ക്കു ശ്രമിച്ച ഐശ്വര്യയെ ചികിത്സിച്ച ഡോക്ടറുടെ പരാമര്‍ശവും ബ്ലോഗിലുണ്ടത്രേ. ഡോക്ടറെത്തി നടിയുടെ ജീവന്‍ രക്ഷിച്ചതിനു ശേഷം എന്നെ മരിക്കാനനുവദിക്കൂ ഈയൊരു ജീവിതത്തേക്കാള്‍ നല്ലത് മരണമാണെന്നാണത്രേ നടി ഡോക്ടറോട് പറഞ്ഞത്.
എന്നാല്‍ ആഷിന്റെ ആത്മഹത്യ ശ്രമം വ്യാജ വാര്‍ത്തയാണെന്ന് പിന്നീട് കണ്ടെത്തി. ലോക സുന്ദരി കുടുംബത്തോടൊപ്പം പൂര്‍ണ്ണ ആരോഗ്യവതിയായിരിക്കുന്നുണ്ടെന്നാണ് വിവരം. സ്റ്റാര്‍ പ്ലസില്‍ ടെലികാസ്റ്റ് ചെയ്യാന്‍ പോകുന്ന മ്യൂസിക് റിയാലിറ്റി ഷോ ദില്‍ ഹെ ഹിന്ദുസ്ഥാനിയുടെ വിധികര്‍ത്താക്കളിലൊരാളായി ഐശ്വര്യ പങ്കെടുക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ബച്ചന്‍ കുടുംബം വെളിപ്പെടുത്തിയിട്ടുമുണ്ട്.