ബിഗ് ബോസ് പത്താം സീസന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ നടി സണ്ണി ലിയോണിന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഓം സ്വാമി സ്പര്‍ശിച്ചു. എപ്പിസോഡില്‍ ഷോലെ എന്ന വിഖ്യാത ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ പുനരവതരിപ്പിക്കുന്നതിനിടെയാണ് സംഭവം.
മനു പഞ്ചാബി എന്ന മത്സരാര്‍ത്ഥിക്കൊപ്പമാണ് സണ്ണി ഷോലെയിലെ രംഗം അഭിനയിച്ചത്. ബസന്തിയുടെ വേഷം സണ്ണി ലിയോണ്‍ അഭിനയിച്ചു. വീരുവിന്റെ വേഷം മനോജും ഗബ്ബര്‍ സിംഗ് ആയി ഓം സ്വാമിയും എത്തി. ഇതിനിടെ ഓം സ്വാമി താരത്തിന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു.
എപ്പിസോഡില്‍ ഒന്നിലധികം തവണ സ്വാമി സണ്ണിയെ സ്പര്‍ശിക്കുന്നത് വ്യക്തമാണ്. സ്വാമിയുടെ പെരുമാറ്റത്തിനെതിരെ ബാനി എന്ന മത്സരാര്‍ത്ഥി പ്രതിഷേധിച്ചു. എന്നാല്‍ മറ്റ് മത്സരാര്‍ത്ഥികള്‍ ഇടപെടേണ്ടതില്ല എന്നായിരുന്നു മനുവിന്റെ നിലപാട്.