വിവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും ഒടുവില്‍ കഴിഞ്ഞ ദിവസമാണ് ദിലീപു കാവ്യാ മാധവനും വിവാഹിതരായത്. ഇതിന് പിന്നാലെ മഞ്ജു വാര്യരും നിഷാല്‍ ചന്ദ്രയുമായിരുന്നു ശരി എന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുണ്ടായി. കാവ്യയെയും ദിലീപിനെയും വിമര്‍ശിച്ച് പലരും രംഗത്തെത്തി. എന്നാല്‍ സത്യങ്ങള്‍ അറിഞ്ഞാല്‍ വിമര്‍ശിക്കുന്നവര്‍ അത് തിരുത്തി തന്റെ നിലപാടാണ് ശരി എന്ന് പറയുമെന്ന് ദിലീപ് പ്രതികരിച്ചതായാണ് വിവരം.
ദുബായില്‍ നിന്ന് ഇന്ന് തിരിച്ചെത്തുന്ന ദിലീപ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കും എന്നാണ് അറിയുന്നത്. ഇപ്പോഴത്തെ വിവാദം ദിലീപിന്റെ കുടുംബത്തെ മനപൂര്‍വ്വം താറടിച്ച് കാണിക്കാന്‍ വേണ്ടിയാണെന്നും ദിലീപ് ഫാന്‍സ് ആരോപിച്ചിരുന്നു.
ദിലീപിന്റെ സിനിമകള്‍ റിലീസ് ചെയ്യുന്ന സമയത്തെല്ലാം ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ച് വാര്‍ത്തകള്‍ വരാറുണ്ട്. ദിലീപിന്റെ കരിയറും ജീവിതവും തകര്‍ക്കാനാണ് ചിലരുടെ ശ്രമം എന്നാണ് ദിലീപ് പക്ഷക്കാര്‍ പറയുന്നത്.