ആരോഗ്യ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ യോഗ ആപ്പ്

ന്യൂഡല്‍ഹി: ആരോഗ്യ സംരക്ഷണത്തിന് യോഗ ബ്രേക്ക് മൊബൈല്‍ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നാളെ നടക്കുച്ച ചടങ്ങില്‍ കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ആപ്പ് രാജ്യത്തിന് സമര്‍പ്പിക്കും.

ആരോഗ്യ പരിപാലനത്തിന് ഉതകുന്നതും സമ്മര്‍ദം കുറയ്ക്കുന്നതിനുമുള്ള നിരവധി യോഗ മുറകള്‍ ഉള്‍പ്പെടുത്തിയാണ് ആപ്പ് പുറത്തിറക്കുന്നത്. കൊറോണ കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്കും ആപ്പ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY