ഞാന്‍ ഇപ്പോഴും വിജയ്‍യെ സ്നേഹിക്കുന്നു; അമല പോള്‍

സിനിമ ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു നടി അമലാ പോളും സംവിധായകന്‍ എ.എല്‍ വിജയ്‍യും തമ്മിലുള്ള വേര്‍പിരിയല്‍. എന്നാല്‍ താന്‍ ഇപ്പോഴും വിജയ്‍യെ സ്നേഹിക്കുകയാണെന്നാണ് അമല പറയുന്നത്. മാത്രമല്ല തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനമുള്ള വ്യക്തിയും വിജയ്‍യാണെന്ന് അമല പറയുന്നു.

സമയം കടന്ന് പോകുന്നതിനുസരിച്ച്‌ സ്നേഹവും കടന്ന് പോകുന്നു. പരസ്പരം സഹായിക്കാന്‍ കഴിയില്ല എന്നറിയുമ്പോള്‍, നമ്മളില്ലാതെ മറ്റൊരാള്‍ക്ക് സന്തോഷമായി ജീവിക്കാന്‍ കഴിയുന്നു എന്ന് മനസ്സിലാക്കുമ്പോള്‍.. ഇതായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വേദനയുണ്ടാക്കിയ തീരുമാനം. വിവാഹിതരാകുന്നത് ഒരിക്കലും അകന്ന് ജീവിക്കാനല്ലല്ലോ. ജീവിതം പ്രവചിക്കാന്‍ സാധിക്കില്ല. ഒന്നും ശ്വാശ്വതമല്ല. നാളെ എന്തും സംഭവിക്കുന്നു എന്നതില്‍ ഒരുറപ്പും പറയാന്‍ സാധിക്കില്ല. മറ്റുള്ളവരെ വേദനിപ്പിയ്ക്കാതെ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിയ്ക്കുകയാണിപ്പോള്‍.- അമല പറയുന്നു.

18 ആം വയസ്സിലാണ് താന്‍ സിനിമയില്‍ വന്നത്. 23 ആം വയസ്സില്‍ വിവാഹിതയായി. തീരുമാനങ്ങള്‍ എടുക്കാന്‍ പാകത്തിനുള്ള പ്രായ പക്വത തനിക്കില്ലായിരുന്നു. തന്റെ തെറ്റുകളില്‍ നിന്നാണ് പലതും പഠിച്ചത്. ഈ വിവാഹവും വിവാഹ ജീവിതവും എന്റെ ജീവിതത്തിലെ ഒരു പാഠമാണെന്നും അമല പറഞ്ഞു.

ധനുഷിനൊപ്പം അഭിനയിക്കുന്ന വട ചെന്നൈ, വിഐപി ടു എന്നീ ചിത്രങ്ങളും തിരുട്ട് പയലേ ടു എന്ന ചിത്രവുമാണ് അമല ഇപ്പോള്‍ കരാറൊപ്പ് വച്ചിരിയ്ക്കുന്നത്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രധാന്യമുള്ള സിനിമകളാണ് അമല തിരഞ്ഞെടുക്കുന്നത്.