കഥാപാത്രത്തിന്റെ പെര്‍ഫെക്ഷനായി ഏത് അറ്റം വരെയും പോകുന്ന താരമാണ് ബോലിവുഡ് മിസ്റ്റര്‍ പെര്‍ഫെക്ട് ആമിര്ഖാന്. താരത്തിന്റെ പുതിയ ചിത്രമായ ദംഗലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയപ്പോള്‍ ഏവരും ഞെട്ടിയത് ആമിറിന്റെ മേക്ക്ഓവര്‍ കണ്ടാണ്. ചിത്രത്തിലെ രൂപമാറ്റതത്തിനായി ആമിര്‍ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് വെളിവാക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ഗുസ്തി താരം മഹാവീര്‍ ഭോഗട്ടിന്റെ ജാവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിനായി ആമിര്‍ ശരീരഭാരം 98 കിലോയാക്കി ഉയര്‍ത്തുകയും പിന്നീട് 28 കിലോ കുറയ്ക്കുകയും ചെയ്തു. കഠിന പ്രയത്നമാണ് കഥാപാത്രത്തിനായി ആമിര്‍ നടത്തിയിരിക്കുന്നത്. ആമിറിന്റെ മേക്കോവര്‍ ചൂണ്ടികാണിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.