ഒരു ആരാധകന്റെ ചോദ്യത്തിനിനാണ് ഞാന്‍ വിവാഹം കഴിയ്ക്കുന്നില്ല എന്ന് സായി പല്ലവി മറുപടി നല്‍കിയത്.
താന്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്ന വെളിപ്പെടുതത്തലുമായി നടി സായി പല്ലവി. പ്രണയ വിവാഹമായിരിക്കുമോ വീട്ടുകാര്‍ ആലോചിച്ച് നടത്തുന്ന വിവാഹമായിരിയ്ക്കുമോ എന്ന ഒരു രാധകന്റെ ചോദ്യത്തിനിനാണ് ഞാന്‍ വിവാഹം കഴിയ്ക്കുന്നില്ല എന്ന് സായി പല്ലവി മറുപടി നല്‍കിയത്.
എനിക്ക് എല്ലായ്പ്പോഴും എന്റെ അച്ഛനെയും അമ്മയെയും ശ്രദ്ധിയ്ക്കണം എന്നാണ് വിവാഹം ഒഴിവാക്കുന്നതിന് കാരണമായി സായ് പറഞ്ഞത്. സ്‌കൂള്‍ ജീവിതമാണോ കോളേജ് ജീവിതമാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ കോളേജ് എന്ന് സായി പല്ലവി മറുപടി നല്‍കുന്നു.
ഡോക്ടറാണോ ഡാന്‍സറാണോ അഭിനയമാണോ ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയില്ല എന്ന് സായി പറയുന്നു. എന്നാല്‍ എന്റെ രോഗികളുടെ മുഖത്ത് ഞാന്‍ കാരണം ഒരു ചിരിയുണ്ടാവുമ്പോള്‍ അത് എനിക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ് എന്ന് സായി പറഞ്ഞു. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം ഹിറ്റായ നായികയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനൊപ്പം കലി എന്ന ചിത്രത്തില്‍ അഭിനയിച്ചു. താനൊരു സസ്യുക്കാണെന്നും തനിക്ക് ജീവിതത്തില്‍ ഒഴിച്ചുകൂടാനാകത്ത് അമ്മ, ജോലി, ഫലങ്ങള്‍ എന്നിവയാണെന്നും താരം പറഞ്ഞു.