മോഡി സ്വന്തം അമ്മയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് കെജ്‌രിവാള്‍

    kejrivalന്യഡല്‍ഹി: പിന്‍വലിച്ച നോട്ടുകള്‍ മാറാന്‍ സ്വന്തം അമ്മയെവരെ ക്യൂവില്‍ നിര്‍ത്തി മോദി രാഷ്ട്രീയം കളിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബാങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി അസാധു നോട്ടുകള്‍ മാറാനെത്തിയത് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാളിന്റെ ആരോപണം. രാജ്യ നയത്തിനുവേണ്ടിയാണ് മോദി അമ്മയെ ക്യൂവില്‍ നിര്‍ത്തിയതെങ്കില്‍ അതു ശരിയായില്ല. എന്റെ വീട്ടിലാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെങ്കില്‍ ഞാന്‍ ക്യൂവില്‍ നില്‍ക്കുമായിരുന്നു. ഒരിക്കലും അമ്മയെ ക്യൂവില്‍ നിര്‍ത്തില്ലായിരുന്നെന്നും കെജ്രിവാള്‍ ഡല്‍ഹിയില്‍ പറഞ്ഞു.