എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദം ; അന്വേഷണ സംഘം ദൃശ്യങ്ങള്‍ ശേഖരിച്ചു

കോഴിക്കോട് : എം.കെ രാഘവനുമായി ബന്ധപ്പെട്ട ഒളിക്യാമറ വിവാദത്തില്‍ യഥാര്‍ത്ഥ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ചാനല്‍ ഓഫീസില്‍ നിന്നും ശേഖരിച്ചു. കോഴിക്കോട് നോര്‍ത്ത് അസി.കമ്മീഷണര്‍ എ.വി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടിവി 9 ചാനലിന്റെ നോയിഡയിലെ ഓഫീസിലെത്തി ദൃശ്യങ്ങള്‍ ശേഖരിച്ചത്.

ദൃശ്യങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ചാനലിന്റെ വാര്‍ത്താ വിഭാഗം മേധാവിയുടെ അടക്കം അഞ്ച് പേരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. റെക്കോര്‍ഡിങ്ങിനുപയോഗിച്ച ക്യാമറയും മറ്റും കൈമാറാന്‍ അടുത്ത ഘട്ടത്തില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടേക്കും.

അതേ സമയം എം.കെ.രാഘവനില്‍നിന്ന് വീണ്ടും മൊഴിയെടുക്കുമെന്നാണ് സൂചന. അന്വേഷണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന ഉന്നതതല നിര്‍ദ്ദേശം. ഹോട്ടല്‍ സംരംഭകരെന്ന വ്യാജേന എം.കെ രാഘവന്‍ എംപിയെ കാണാനെത്തിയ ചാനല്‍ സംഘത്തോട് രാഘവന്‍ കോഴ ആവശ്യപ്പെടുന്നതായുള്ള ദൃശ്യങ്ങളാണ് ചാനല്‍ നേരത്തെ പുറത്തുവിട്ടിരുന്നത്.

എന്നാല്‍ ദൃശ്യങ്ങള്‍ വ്യാജമാണെന്നും തനിക്കെതിരെ സിപിഎം നടത്തിയ രാഷ്ട്രീയ ഗൂഡാലോചനയാണിതെന്നുമാണ് എം.കെ രാഘവന്റെ നിലപാട്.

LEAVE A REPLY