Tag: death
കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു
കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. മറ്റു വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. സാരമായി പരിക്കേറ്റ ഒരു വിദ്യാർഥിനി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലാണ്. ബസിലുണ്ടായിരുന്ന മറ്റു വിദ്യാർഥികളെയും, ഡ്രൈവരെയും,...
മദ്യപാന ചലഞ്ചിൽ 2 കുപ്പി വിസ്കി ഒറ്റയടിക്ക് കുടിച്ച സോഷ്യൽമീഡിയ ഇൻഫ്ലുവൻസർക്ക് ജീവൻ നഷ്ടമായി
മദ്യപാന ചലഞ്ചിൽ 2 കുപ്പി വിസ്കി ഒറ്റയടിക്ക് കുടിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ജീവൻ നഷ്‌ടമായ വാർത്തയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. തായ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ 21 വയസ്സുമാത്രമുള്ള താനാകർ കാന്തിക്കാണ് ജീവൻ നഷ്ടമായത്....
സുൽത്താൻബത്തേരി നൂൽപ്പുഴ പഞ്ചായത്തിൽ കോളറ ബാധിച്ച് വീട്ടമ്മ മരിച്ചു
സുൽത്താൻബത്തേരി നൂൽപ്പുഴ പഞ്ചായത്തിൽ കോളറ ബാധിച്ച് വീട്ടമ്മ മരിച്ചു. താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ള 22കാരന് കോളറ സ്ഥിരീകരിച്ചു. അതിസാരത്തെത്തുടർന്ന് നൂൽപ്പുഴ പഞ്ചായത്തിലെ പത്തുപേരെയാണ് സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. എല്ലാവരെയും ഐസൊലേഷൻ വാർഡിലാക്കിയിരിക്കുകയാണ്. നിലവിൽ...
കൊച്ചിയിൽ യുവതിയുടെ മരണത്തിന് കാരണമായത് തുമ്പപ്പൂ കൊണ്ടുള്ള തോരൻ കഴിച്ചതെന്ന് സംശയം
കൊച്ചിയിൽ യുവതിയുടെ മരണത്തിന് കാരണമായത് തുമ്പപ്പൂ കൊണ്ടുള്ള തോരൻ കഴിച്ചതെന്ന് സംശയം. ചേർത്തല സ്വദേശിയായ ഇന്ദുവിന്റെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുമ്പപ്പൂത്തോരൻ കഴിച്ചതുകൊണ്ടുള്ള ഭക്ഷ്യവിഷബാധയാണ് മരണകാരണമായതെന്നാണ് എഫ്.ഐ. ആർ. വ്യാഴാഴ്ച...
വയറുവേദനയ്ക്കു കുത്തിവയ്‌പെടുത്തതിനെത്തുടർന്ന് ആറുദിവസമായി അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വയറുവേദനയ്ക്കു കുത്തിവയ്‌പെടുത്തതിനെത്തുടർന്ന് ആറുദിവസമായി അബോധാവസ്ഥയിലായിരുന്ന യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. മലയിൻകീഴ് സ്വദേശി കൃഷ്ണ തങ്കപ്പനാണ് മരിച്ചത്. 28 വയസ്സായിരുന്നു. ചികിത്സപ്പിഴവാണ് കൃഷ്ണയുടെ മരണകാരണമെന്നാരോപിച്ച ബന്ധുക്കൾ ഡോക്ടർക്കെതിരേ...
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ഇവർ ചികിത്സയിലായിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരിയാണ്. അതേസമയം 5 ദിവസത്തിനിടെ...
കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു
കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ്...
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി. മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ ആണ് മരിച്ചത്. ബുധനാഴ്ചയാണ് സൂര്യാതപമേറ്റ് ഹനീഫയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു....
സ്മൈൽ എൻഹാൻസ്മെന്റ് സർജറി ചെയ്യുന്നതിനിടെ യൂവാവിന് ദാരുണാന്ത്യം
സ്മൈൽ എൻഹാൻസ്മെന്റ് സർജറി ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിൽ നിന്നുള്ള ഇരുപത്തിയെട്ടുകാരനായ ലക്ഷ്മി നാരായണ വിൻജാം ആണ് മരണപ്പെട്ടത്. ഹൈദരാബാദിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ സ്മൈൽ ഡിസൈനിങ് സർജറി ചെയ്യുന്നതിനിടെയായിരുന്നു മരണം. അനസ്തേഷ്യയുടെ...
ശ്രവണ സഹായികൾ ഉപയോഗിക്കുന്നത് അകാല മരണ സാധ്യത കുറയ്‌ക്കുമെന്ന് പഠനം
കേൾവി തകരാർ ഉള്ളവർ ശ്രവണ സഹായികൾ ഉപയോഗിക്കുന്നത് അവരുടെ അകാല മരണ സാധ്യത കുറയ്‌ക്കുമെന്ന് പഠനം. ശ്രവണ സഹായികളുടെ ഉപയോഗം സാമൂഹിക ഒറ്റപ്പെടലിനും വിഷാദരോഗത്തിനും മറവിരോഗത്തിനുമൊക്കെയുള്ള സാധ്യത കുറയ്ക്കും, ഇതാകാം ശ്രവണസഹായികൾ ഉപയോഗിക്കുന്നവരെ...