33.8 C
Kerala, India
Sunday, November 17, 2024

ആഗോള തലത്തില്‍ മുതിര്‍ന്നവരില്‍ മൂന്നിലൊന്നുപേരും കായികാധ്വാനം ചെയ്യാത്തവരാണെന്ന് ലോകാരോഗ്യ സംഘടന

ആഗോള തലത്തില്‍ മുതിര്‍ന്നവരില്‍ മൂന്നിലൊന്നുപേരും കായികാധ്വാനം ചെയ്യാത്തവരാണെന്ന് ലോകാരോഗ്യ സംഘടന. 2010നും 2022നും ഇടയില്‍ വ്യായാമം ചെയ്യാത്തവരുടെ എണ്ണത്തില്‍ 5 ശതമാനം വര്‍ധനവുണ്ടായതായും ചില രാജ്യങ്ങളില്‍ വ്യായാമം ചെയ്യാത്ത പുരുഷന്മാരേക്കാള്‍ സ്ത്രീകളുടെ എണ്ണം...

സ്ഥിരമായി ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നവരില്‍ അണ്ഡാശയ അര്‍ബുദരോഗത്തിന് സാധ്യതയെന്ന് ലോകാരോഗ്യസംഘടനയുടെ ഗവേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്

സ്ഥിരമായി ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നവരില്‍ അണ്ഡാശയ അര്‍ബുദരോഗത്തിന് സാധ്യതയെന്ന് ലോകാരോഗ്യസംഘടനയുടെ ഗവേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഡബ്‌ള്യു.എച്ച്.ഒയുടെ ഗവേഷണവിഭാഗമായ ദ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....

രാജ്യത്ത് വൃക്കസംബന്ധമായ രോഗങ്ങള്‍ നേരിടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ആഗോളശരാശരിയിലും അധികമെന്ന് പഠന റിപ്പോര്‍ട്ട്

രാജ്യത്ത് വൃക്കസംബന്ധമായ രോഗങ്ങള്‍ നേരിടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ആഗോളശരാശരിയിലും അധികമെന്ന് പഠന റിപ്പോര്‍ട്ട്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഡല്‍ഹിയിലെ ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ഇന്ത്യ,...

എച്ച്.ഐ.വി ബാധിക്കാതിരിക്കുന്നതിനുള്ള മരുന്ന് വികസിപ്പിച്ച് ഗവേഷകര്‍

എച്ച്.ഐ.വി ബാധിക്കാതിരിക്കുന്നതിനുള്ള മരുന്ന് വികസിപ്പിച്ച് ഗവേഷകര്‍. വര്‍ഷത്തില്‍ രണ്ടു കുത്തിവെപ്പിലൂടെ എച്ച്.ഐ.വി. അണുബാധയില്‍നിന്ന് യുവതികള്‍ക്ക് പൂര്‍ണസുരക്ഷയൊരുക്കാന്‍ സാധിക്കുന്ന മരുന്നിന്റെ പരീക്ഷണം വിജയം കണ്ടതായാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലും യുഗാണ്‍ഡയിലുമാണ് ലെനാകപവിര്‍ എന്ന പുതിയ മരുന്നിന്റെ...

രണ്ട് വയസുള്ള കുട്ടിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 17 കാന്തങ്ങൾ

ഷാർജയിൽ കടുത്ത ശ്വാസ തടസവും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടും കാരണം ആശുപത്രിയിൽ എത്തിച്ച രണ്ട് വയസുള്ള കുട്ടിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 17 കാന്തങ്ങൾ. 13 എണ്ണം എൻഡോസ്കോപ്പി വഴിയും അതിലൂടെ...

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട്...

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട് എത്തിച്ചു. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന മിൽട്ടിഫോസിനാണ് എത്തിച്ചത്. ഇതോടെ 7 ഇനം മരുന്നുകൾ ചികി‍ത്സയ്ക്കായി ഉപയോഗിക്കാൻ തുടങ്ങി. നിലവിൽ...

പുകവലി ശീലം തൊണ്ടയിൽ മുടിവളർച്ചയ്ക്ക് ഇടയാക്കിയതായി പഠന റിപ്പോർട്ട്

പുകവലി ശീലം തൊണ്ടയിൽ മുടിവളർച്ചയ്ക്ക് ഇടയാക്കിയതായി പഠന റിപ്പോർട്ട്. ഒരു പാക്കറ്റോളം സിഗരറ്റ് 30 വർഷം നിത്യേനെ വലിച്ച ഓസ്ട്രിയൻ സ്വദേശിയുടെ തൊണ്ടയിൽ മുടി വളർന്നതായാണ് അമേരിക്കൻ ജേർണൽ ഓഫ് കേസ് റിപ്പോർട്ട്സ്...

പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ തീവ്രമായ അവസ്ഥയിലൂടെ കടന്നുപോയതിനേക്കുറിച്ച് പങ്കുവെച്ച് പാകിസ്താൻ നടി സർവത് ​ഗിലാനി

പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ തീവ്രമായ അവസ്ഥയിലൂടെ കടന്നുപോയതിനേക്കുറിച്ച് പങ്കുവെച്ച് പാകിസ്താൻ നടി സർവത് ​ഗിലാനി. കുഞ്ഞിനെ ഉപദ്രവിക്കണമെന്ന ചിന്തവരെ വന്നിരുന്നുവെന്നും ഭർത്താവാണ് അതിൽനിന്നു തന്നെ കരകയറാൻ സഹായിച്ചതെന്നും സർവത് പറയുന്നു. താൻ അതിലൂടെ കടന്നുപോയപ്പോൾ...

ഹൃദയാഘാതമുണ്ടായ നാൽപത്തിയഞ്ചുമിനിറ്റാണ് ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ സമയമായി അനുഭവപ്പെട്ടതെന്ന് ബോളിവുഡ് താരം സുസ്മിത സെൻ

ഹൃദയാഘാതമുണ്ടായ നാൽപത്തിയഞ്ചുമിനിറ്റാണ് ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ സമയമായി അനുഭവപ്പെട്ടതെന്ന് ബോളിവുഡ് താരം സുസ്മിത സെൻ. ഒരുഘട്ടത്തിൽ തന്റെ ജീവിതം അവസാനിച്ചു എന്നുവരെ തോന്നിപ്പോയി. പക്ഷേ ഡോക്ടർമാരുടെയും ആരോ​ഗ്യപ്രവർത്തകരുടെയും പിന്തുണയോടെ താൻ ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നുവെന്നും...

കീമോക്ക് മുമ്പായുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബിഗ് ബോസ് ടെലിവിഷൻ താരം ഹിന ഖാൻ

കീമോക്ക് മുമ്പായുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബിഗ് ബോസ് ടെലിവിഷൻ താരം ഹിന ഖാൻ. സ്തനാർബുദമാണെന്നും മൂന്നാം ഘട്ടത്തിലാണെന്നും താരം മുൻപ് പറഞ്ഞിരുന്നു. കീമോതെറാപ്പിക്ക് മുമ്പായി താരത്തിന്റെ മുടിമുറിക്കുന്നതാണ് വീഡിയോയിലുള്ളത്. മനോഹരമായ കുറിപ്പോടെയാണ് താരം...
- Advertisement -

Block title

0FansLike

Block title

0FansLike