കൊച്ചിയിൽ യുവതിയുടെ മരണത്തിന് കാരണമായത് തുമ്പപ്പൂ കൊണ്ടുള്ള തോരൻ കഴിച്ചതെന്ന് സംശയം
കൊച്ചിയിൽ യുവതിയുടെ മരണത്തിന് കാരണമായത് തുമ്പപ്പൂ കൊണ്ടുള്ള തോരൻ കഴിച്ചതെന്ന് സംശയം. ചേർത്തല സ്വദേശിയായ ഇന്ദുവിന്റെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുമ്പപ്പൂത്തോരൻ കഴിച്ചതുകൊണ്ടുള്ള ഭക്ഷ്യവിഷബാധയാണ് മരണകാരണമായതെന്നാണ് എഫ്.ഐ. ആർ. വ്യാഴാഴ്ച...
ഗുജറാത്തിൽ കൂടുതൽ ജില്ലകളിലേക്ക് ചാന്ദിപുര വൈറസ് വ്യാപിക്കുന്നതായി റിപ്പോർട്ട്
ഗുജറാത്തിൽ കൂടുതൽ ജില്ലകളിലേക്ക് ചാന്ദിപുര വൈറസ് വ്യാപിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ ഇരുപതുവർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വ്യാപനമാണ് ഇതെന്ന് വിദഗ്ധർ പറയുന്നു. മരിച്ചവരിലേറെയും കുട്ടികളും കൗമാരക്കാരുമാണ്. ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 59 കുട്ടികളെയാണ്...
വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുകയാണ് കാൻസറിനോട് പൊരുതിക്കൊണ്ടിരിക്കുന്ന ബോളിവുഡ് നടി ഹിനാ ഖാൻ
വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുകയാണ് കാൻസറിനോട് പൊരുതിക്കൊണ്ടിരിക്കുന്ന ബോളിവുഡ് നടി ഹിനാ ഖാൻ. രോഗങ്ങളിലൂടെ കടന്നുപോകുന്നവരാണെങ്കിൽ വ്യായാമം കൂടുതൽ ഫലപ്രദവും അനിവാര്യവുമാണ്. ദിവസവും വർക്കൗട്ട് ചെയ്യുന്നത് ശരീരത്തിന് മാത്രമല്ല മനസ്സിനും കരുത്ത് പകരും....
പഞ്ചസാരക്ക് പകരമായി ഉപയോഗിക്കുന്ന കൃത്രിമ മധുരമായ എറിത്രിറ്റോൾ ഹൃദായരോഗ്യത്തിന് ഹാനികരമെന്ന് പഠനം
പഞ്ചസാരക്ക് പകരമായി ഉപയോഗിക്കുന്ന കൃത്രിമ മധുരമായ എറിത്രിറ്റോൾ ഹൃദായരോഗ്യത്തിന് ഹാനികരമെന്ന് പഠനം. ഹൃദയാഘാതം, സ്‌ട്രോക്ക് ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് എറിത്രിറ്റോൾ കാരണമാകുമെന്ന് യു.എസിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്ക് പുറത്തുവിട്ട പഠനത്തിൽ പറയുന്നു. കീറ്റോ ഡയറ്റ്...
കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ട്
കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയർന്നതായി ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വൈകാതെ കോവിഡിന്റെ കൂടുതൽ തീവ്രമായ വകഭേദങ്ങൾ വന്നേക്കാമെന്നും ലോകാരോഗ്യസംഘടന...
മുൻ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച്...
മുൻ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കെ.ജി.എം.ഒ.എ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജനങ്ങളുടെ ഹിതമറിഞ്ഞ് പ്രവർത്തിച്ച ഒരു...
ബാർബിക്യൂ ചിക്കൻ തയാറാക്കിയ ശേഷം കെടുത്താതെ വിട്ട കൽക്കരി അടുപ്പിൽ നിന്നുള്ള പുക ശ്വസിച്ച്...
ബാർബിക്യൂ ചിക്കൻ തയാറാക്കിയ ശേഷം കെടുത്താതെ വിട്ട കൽക്കരി അടുപ്പിൽ നിന്നുള്ള പുക ശ്വസിച്ച് കൊടൈക്കനാലിൽ 2 യുവാക്കൾ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശികളായ ആനന്ദ ബാബു, ജയകണ്ണൻ എന്നിവരാണു റിസോർട്ടിൽ ഉറക്കത്തിൽ മരിച്ചത്....
രാജഗിരിയില്‍ സംഗീത മഴ പെയ്യിച്ച് ശശാങ്ക് സുബ്രഹ്‌മണ്യം
കാക്കനാട്: രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സ്പിക്മാകേയുമായി സഹകരിച്ച് മുതിര്‍ന്ന കര്‍ണാടിക് ഓടക്കുഴല്‍ വിദ്വാന്‍ ശശാങ്ക് സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തില്‍ സംഗീത കച്ചേരി സംഘടിപ്പിച്ചു. വയലിനിസ്റ്റ് ആലങ്കോട്...
രക്താർബുദത്തിനുള്ള അതിനൂതനചികിത്സയായ കാർ-ടി സെൽ തെറാപ്പി തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ ആരംഭിച്ചു
രക്താർബുദത്തിനുള്ള അതിനൂതനചികിത്സയായ കാർ-ടി സെൽ തെറാപ്പി തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ ആരംഭിച്ചു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന അസുഖം ബാധിച്ച 19 വയസ്സുള്ള ആൺകുട്ടിയിൽ ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കി. മുംബൈയിലെ...
എച്ച് വൺ എൻ വൺ രോഗം, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്
മലപ്പുറം ജില്ലയിലെ വണ്ടൂർ, പെരിന്തൽമണ്ണ, കുറ്റിപ്പുറം, എടപ്പാൾ, തവനൂർ,പൊന്നാനി എന്നീ മേഖലകളിൽ എച്ച് വൺ എൻ വൺ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, ഇത്തരം പനികൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. വായുവിലൂടെ...