കോട്ടയത്ത് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

കോട്ടയം: പണമിടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ കോട്ടയത്ത് യുവാവ് കുത്തേറ്റുമരിച്ചു. തീരുവഞ്ചൂര്‍ സ്വദേശി സുമിത്താണ്(38) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുമിത്തിന്റെ സൃഹൃത്ത് രഞ്ചിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വൈകിട്ട് തിരുനക്കര പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനത്തിന് മുന്നിലാണ് സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.