മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തില്‍ യോജിപ്പുമായി വ്യക്തിനിയമ ബോര്‍ഡ്

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തില്‍ യോജിപ്പുമായി വ്യക്തിനിയമ ബോര്‍ഡ് രംഗത്ത്. സുപ്രീം കോടതിയെ ഇക്കാര്യം അറിയിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. അതേസമയം സൗകര്യക്കുറവുള്ള പള്ളികളില്‍ മാത്രമാണ് സത്രീകളുടെ പ്രവേശനത്തില്‍ അതൃപ്തി രേഖപ്പെടുത്തുന്നത്. എന്നാല്‍ ശബരിമല വിഷയവുമായി ഇതിന് യാതൊരു തരത്തിലും ബന്ധമില്ലെന്നും ബോര്‍ഡ് അറിയിച്ചു.