തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ യു.ഡി.എഫ് ഹര്‍ത്താല്‍. വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ കളക്ട്രേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെ അനില്‍ അക്കരെ എം.എല്‍.എ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. മര്‍ദനത്തില്‍ അനില്‍ അക്കരെ എം.എല്‍.എയുടെ കയ്യൊടിഞ്ഞിട്ടുണ്ട്.