കേരളാ കോണ്‍ഗ്രസ് വീടും പിളർപ്പിലേക്ക് എന്ന് സൂചന. ചെയർമാൻ സ്ഥാനത്തിൽ പിജെ ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടിയുടെ ബദല്‍ സംസ്ഥാനസമിതി യോഗംജോസ് കെ മാണി വിളിച്ചു. നാളെ ( ഞായർ) ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയത്താണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ഈ യോഗത്തിൽ പാർട്ടിക്ക് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പാർട്ടി അംഗങ്ങളിൽ നാലില്‍ ഒന്ന് നേതാക്കളുടെ രേഖാമൂലമുള്ള പിന്തുണയുമായി ഭൂരിപക്ഷ അഗംങ്ങളുടെ പിന്തുണയോടെയാണ് യോഗം ചേരുന്നതെന്നും അതിനാല്‍ അതുകൊണ്ടുതന്നെ വിമത പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. ആകെ115 അംഗങ്ങളുടെ പിന്തുണയാണ് സംസ്ഥാന കമ്മറ്റി യോഗം വിളിക്കാന്‍ വേണ്ടതെന്നിരിക്കെ 127 അംഗങ്ങള്‍ ഒപ്പിട്ട കത്ത് കൈമാറിയിട്ടും യോഗം വിളിക്കാന്‍ പി ജെ ജോസഫ് തയ്യാറായിരുന്നില്ല. അതാണ് യോഗം വിളിച്ചുചേര്‍ക്കാന്‍ തയ്യാറായതെന്നാണ് ജോസ് കെ മാണി പറയുന്നത്.
ഞായറാഴ്ച നടക്കുന്ന യോഗത്തിലേക്ക് പി ജെ ജോസഫ് വിഭാഗത്തിനും ക്ഷണമുണ്ട്. നിലവിൽ സംസ്ഥാന കമ്മറ്റിയിലെ 400 സ്ഥിരാംഗങ്ങളില്‍ മുന്നൂറോളം അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ അവകാശവാദം. പാർട്ടി ചെയര്‍മാന്റെ മുറിയില്‍ കെ എം. മാണിയുടെ കസേരയില്‍ ഇരുന്നാണ് ജോസ് കെ മാണി ചര്‍ച്ച നടത്തിയത്. തുടർന്ന് അവയിലബിള്‍ സ്റ്റീയറിങ് കമ്മിറ്റിയും ചേര്‍ന്നു.