തൃശ്ശൂര്‍ : സിപിഎം കൗണ്‍സിലര്‍ പി.എന്‍ ജയന്തന് ആരോപണ വിധേയനായ വടക്കാഞ്ചേരി പീഡനം നടന്നതായി തെളിവില്ലെന്ന് പോലീസ്. പീഡനം നടന്ന സ്ഥലം കണ്ടെത്താനായില്ലെന്നും കേസില്‍ ആരോപണ വിധേയനെതിരെ ആവശ്യമായ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനായില്ലെന്നും പോലീസ് വ്യക്തമാക്കി.
പീഡനം നടന്ന് രണ്ടു വര്‍ഷം പിന്നിട്ട ശേഷമാണ് ആരോപണവുമായി പരാതിക്കാരി രംഗത്തെത്തിയത്. ഇത് കേസിലെ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിന് തിരിച്ചടിയായി. കേസില്‍ 20 ദിവസം അന്വേഷണം പിന്നിട്ടിട്ടും പീഡനം നടന്ന സ്ഥലം ഉള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെത്താനും പോലീസിന് സാധിച്ചിട്ടില്ല. ഇതേതുടര്‍ന്ന് ജയന്തന്റെ അറസ്റ്റ് ഉടന്‍ വേണ്ടെന്ന നിലപാടിലാണ് പോലീസ്.
പരാതിയിന്മേല് യുവതി കോടതിയില്‍ പോകുകയോ അത്തരം ഇടപെടലുകള്‍ ഉണ്ടാകുകയോ ചെയ്താല്‍ തുടര്‍ നടപടികളെക്കുറിച്ച് ചന്തിച്ചാല്‍ മതിയാകുമെന്നാണ് പോലീസ് നിലപാട്. ഈ സാഹചര്യത്തില്‍ കോടതിയുടെ പ്രത്യേക നിര്‍ദേശം ഉണ്ടായാല്‍ മാത്രമേ കേസില്‍ ജയന്തന്റെ അറസ്റ്റ് ഉണ്ടാകുകയുള്ളൂ.