കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വീട്ടില്‍ കയറി എട്ട് ലക്ഷം രൂപ മോഷ്ടിച്ചതായി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതി

കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പൊലീസിനെ സമീപിച്ചത്. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്കാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ താമസിച്ച കാസര്‍ഗോഡ് മേല്‍പറമ്പിലെ വീട്ടില്‍ നിന്നും പണം മോഷണം പോയെന്നാണ് ഉണ്ണിത്താന്റെ പരാതി.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊല്ലത്തു നിന്ന് എത്തിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് എതിരായാണ് പരാതി നല്‍കിയിരിക്കുന്നത്. ജില്ലാ പോലിസ് മേധാവിക്ക് ഉണ്ണിത്താന്‍ നല്‍കിയ പരാതി അന്വേഷണത്തിനായി മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. പരാതിയെപ്പറ്റി പ്രതികരിക്കാന്‍ ഉണ്ണിത്താന്‍ തയ്യാറായിട്ടില്ല.