ന്യൂഡല്‍ഹി: നോട്ട് മരവിപ്പിക്കലിനെച്ചൊല്ലി വിമര്‍ശനങ്ങളും തര്‍ക്കങ്ങളും കെകൊഴുക്കുന്നതിനിടെ അച്ചടിപാളിയ 500, 2000 നോട്ടുകളുടെ ചിത്രങ്ങള്‍ വൈറലാകുന്നു. ചെങ്കോട്ടയിലെ ചിത്രമടക്കം പൂര്‍ണമായി അച്ചടി തെളിയാത്ത അഞ്ഞൂറ് രൂപയുടെ നോട്ടിന്റെ ചിത്രവും അക്കങ്ങള്‍ പൂര്‍ണമാകാത്ത രണ്ടായിരത്തിന്റെ ചിത്രവുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
പഴയ നോട്ടുകള്‍ പിന്‍വലിച്ച് പുതിയ നോട്ടുകള്‍ പുറത്തിറക്കാനുള്ള സര്‍ക്കാരിന്റെ തിടുക്കമാണ് അച്ചടിപ്പിശകിന്റെ കാരണമെന്നാണ് ചിത്രം പുറത്ത് വിട്ടവരുടെ വിമര്‍ശനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരത്തില്‍ അച്ചടി പാളിയ നോട്ടുകളുടെ ചിത്രങ്ങള്‍ പുറത്ത് വരുന്നുണ്ട്.
എന്നാല്‍, തെറ്റ് കടന്നു കൂടിയ നോട്ടുകള്‍ യഥാര്‍ത്ഥമല്ലെന്നും വ്യാജ കോപ്പിയാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുടെ അവകാശവാദം.