സാന്‍ അറ്റോര്‍ണിയൊ: നിയമ ലംഘനം നടത്തിയ ഡ്രൈവര്‍ക്ക് പിഴ അടയ്ക്കാന്‍ രസീത് എഴുതുന്നതിനിടെ ഓഫീസര്‍ വെടിയേറ്റ് മരിച്ചു. ബെഞ്ചമിന്‍ മാര്കോണി (50)യാണ് കൊല്ലപ്പെട്ടു.
ഞായറാഴ്ച രാവിലെ സാന്‍ അറ്റോര്‍ണിയോ പോലീസ് ഹെഡ് ക്വാട്ടേഴ്സിന് സമീപമായിരുന്ന സംഭവം. തടഞ്ഞു നിര്‍ത്തിയ വാഹനത്തിന്റെ ഡ്രൈവറുമായി വെടിവെച്ച പ്രതിക്ക് ബന്ധമുണ്ടോ എന്നത് വ്യക്തമായിട്ടില്ല.
വെടിവെച്ചതിനു ശേഷം പ്രതി രക്ഷപ്പെട്ടു. ഇയാള്്ക്കായുള്ള തിരച്ചില്‍ ഊര്ജ്ജിതപ്പെടുത്തിയിച്ചുണ്ട്.
ഇതിനിടെ, വെടിവെച്ച് ആളുടേതെന്ന് കരുതപ്പെടുന്ന വീഡിയോ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. വിവരം നല്‍കുന്നവര്‍ക്ക് 10000 ഡോളര്‍ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പര്‍ (210 224 7867).
ഔദ്യോഗിക കൃതി നിര്‍വ്വഹണത്തിനിടയില്‍ കൊല്ലപ്പെടുന്ന പതിനഞ്ചാമത്തെഓഫീസറാണ് ബെഞ്ചമിന്‍.