വേനല്‍ച്ചൂടിനേക്കാള്‍ കനത്ത ചൂടിലാണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിനായുള്ള ചൂട്. രാഷ്ട്രീയ നിലപാടുകളുമായി പ്രമുഖരായ പല വ്യക്തികളും രംഗത്ത് വന്നിരിക്കുകയാണ്. ഇപ്പോള്‍ രാഷ്ട്രീയത്തെ കുറിച്ചും തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും തുറന്ന് പറയുകയാണ് നടി ഷീല. പ്രമുഖ മാധ്യത്തിന് നല്കിയ അഭിമുഖത്തിലാണ് ഷീലയുടെ ഈ തുറന്ന് പറച്ചില്.
56 വര്‍ഷമായി സിനിമയിലെത്തിയിട്ട്. ഈ കാലയളവില്‍ സിനിമയിലെ സഹപ്രവര്‍ത്തകര്‍ പലരും രാഷ്ട്രീയത്തിലേക്ക് ചുവടു മാറി. രാഷ്ട്രീയത്തില്‍ ഒരു കൈ പയറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നു മാത്രമല്ല, ജീവിതത്തില്‍ ഇന്നേവരെ ആകെ രണ്ടു തവണയേ വോട്ട് ചെയ്തിട്ടുള്ളൂ. ഇഷ്ടമില്ലാത്തതു കൊണ്ടല്ല, എന്തോ കാലക്കേടു കൊണ്ട് വോട്ടര്‍ പട്ടികയില്‍ പേരു വരുന്നില്ലെന്നു മാത്രം. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ വരുമ്പോള്‍ പല തവണ പറഞ്ഞ് ഉറപ്പു വരുത്തിയിട്ടും പട്ടികയില്‍ പേരു വന്നിട്ടില്ല. മകനും മരുമകളും വോട്ടു ചെയ്യുമ്പോഴും എനിക്ക് വോട്ടില്ലായിരുന്നു. തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കെടുക്കേണ്ടത് ഏതൊരു പൗരന്റെയും കടമയാണ്. അതിനു സാധിക്കാത്തതില്‍ നല്ല വിഷമമുണ്ട്.
രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആര്‍ക്കെങ്കിലുമൊക്കെ നന്മ ചെയ്യാന്‍ കഴിയുമല്ലോ എന്നായിരുന്നു ചിന്ത, എന്നാല്‍ രാഷ്ട്രീയക്കാരെക്കുറിച്ചു കൂടുതല്‍ പഠിച്ചപ്പോള്‍ ആ ആഗ്രഹം ഉപേക്ഷിച്ചു. കുടിവെള്ള പ്രശ്നം, തൊഴിലില്ലായ്മ അങ്ങനെ സാധാരണക്കാരെ ബാധിക്കുന്ന പലതുമുണ്ട്, പൊതു നന്മയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നു കരുതി. പക്ഷേ രാഷ്ട്രീയത്തിനു പിന്നിലെ കളികള്‍ അറിഞ്ഞപ്പോള്‍ ആ ആഗ്രഹം വേണ്ടെന്നു വെക്കുകയായിരുന്നുവെന്നു. ” – ഷീല കൂട്ടിച്ചേര്‍ത്തു