ന്യൂഡല്‍ഹി: നാട്ടിലെത്തി വിവാഹം ചെയ്ത ശേഷം ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് പറക്കുന്ന പ്രവാസികള്‍ക്ക് മുട്ടന്‍പണി വരുന്നു. ഇത്തരക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്യുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി മനേക ഗാന്ധി വ്യക്തമാക്കി. ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചുപോയ 45 പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതായി മനേകാ ഗാന്ധി അറിയിച്ചു. ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളയുന്ന പ്രവാസികളെക്കുറിച്ച് അന്വേഷിക്കുന്നതിനായി രൂപീകരിച്ച നോഡല്‍ ഏജന്‍സിയുടെ ശുപാര്‍ശ പ്രകാരമാണ് വിദേശകാര്യ മന്ത്രാലയം പാസ്!പോര്‍ട്ട് റദ്ദാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവയുടെ അധ്യക്ഷതയിലാണ് നോഡല്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പ്രവാസികളെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുവരെ 45 പേര്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചതായും ഇത്തരക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയം തടഞ്ഞുവെച്ചതായും മന്ത്രി പറഞ്ഞു.