ഹൂസ്റ്റണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച ടെലിവിഷന്‍ അവതാരകയുടെ പണിപോയി. ട്രംപിനെ അഭിനന്ദിച്ചും ഒബാമയെ കുറ്റപ്പെടുത്തിയും ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് സ്കാര്‍ലറ്റ് ഫാക്കര്‍ എന്ന അവതാരകയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
ട്രംപ് തിരഞ്ഞെടുപ്പില്‍ ജയിച്ചു എന്നറിഞ്ഞതിനു പിന്നാലെ സുഖമായ ഉറക്കവും സുരക്ഷിതത്വ ബോധവും ലഭിച്ചതെന്നും ഒബാമയുടെ 8 വര്‍ഷത്തെ ഭരണം ജനങ്ങളില്‍ പരസ്പരം ചേരിതിരിവ് സൃഷ്ടിച്ചുവെന്നും ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇത് വിവാദമായതോടെ തിരഞ്ഞെടുപ്പിനു മുമ്പും തിരഞ്ഞെടുപ്പ് കഴിഞ്ഞും ഉണ്ടായ സംഭവ വികാസങ്ങളേയും കുറിച്ചുളള വ്യക്തിപരമായ അഭിപ്രായങ്ങള്‍ പൊതുജന മദ്ധ്യത്തിലേക്ക് കൊണ്ടുവന്നതു ശരിയായി തോന്നുന്നില്ലെന്നും മനഃപൂര്‍വ്വമായി ക്ഷമാപണം നടത്തുന്നുവെന്നും ഫേസ്ബുക്കില്‍ നിന്നും അഭിപ്രായങ്ങള്‍ നീക്കം ചെയ്തശേഷം സ്കാര്‍ലറ്റ് പറഞ്ഞു.