കൊച്ചി: യുവതിയെ കടന്നുപിടിച്ചെന്ന കേസില്‍ തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിന് മൂന്നരവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. സമീര്‍ താഹിറിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്മാന് നായകനായി അഭിനയിച്ച നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, അഞ്ചുസുന്ദരികള്‍ എന്ന ചിത്രത്തിലെ ആമി എന്നിവയുടെ തിരക്കഥാകൃത്താണ് ഹാഷിര്‍ മുഹമ്മദ.്എറണാകുളം അഡീഷനല്‍ സെഷന്‍സ് വിവിധ വകുപ്പുകളിലായി മൂന്നരവര്‍ഷം തടവും 40,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒരുമിച്ച് രണ്ടുവര്‍ഷം അനുഭവിച്ചാല്‍ മതിയെന്നാണ് കോടതിയുടെ നിര്‍ദേശം. പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയം താനാണെന്ന് കോടതിയെ പ്രതി അറിയിച്ചു. മുന്‍പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതി ഏര്‍പ്പെട്ടിട്ടില്ലെന്നത് പരിഗണിച്ചാണ് ശിക്ഷ കോടതി മൂന്നുവര്‍ഷമായി കുറച്ചത്. പിഴസംഖ്യ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.