ഇന്ന് നവംബര് 14 ലോക പ്രമേഹ ദിനം

ഇന്ന് നവംബര് 14 ലോക പ്രമേഹ ദിനം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെയാണ് ജീവിതശൈലി രോഗമായ പ്രമേഹം ബാധിച്ചിരിക്കുന്നത്. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. വ്യായാമമില്ലായ്മ, അമിതവണ്ണം, പുകവലി, സമ്മർദ്ദം തുടങ്ങിയവയെല്ലാം പ്രമേഹത്തിന് വഴിയൊരുക്കും. പ്രമേഹം രണ്ട് തരത്തിലുണ്ട്. ടൈപ്പ്-1 പ്രമേഹവും ടൈപ്പ്-2 പ്രമേഹവും. ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ഇല്ലാതാകുന്നതും അളവ് കുറയുന്നതുമൊക്കെയാണ് ടൈപ്പ്-2 പ്രമേഹത്തിന് കാരണം. അതേസമയം, പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങൾ നശിക്കുന്നതിനാൽ ഇൻസുലിൻ ഇല്ലാതെ പോകുന്നതും തുടർന്ന് രക്തത്തിലെ ഗ്‌ളൂക്കോസിന്റെ അളവ് കൂടുന്നതുമാണ് ടൈപ്പ്-1 പ്രമേഹത്തിനു കാരണം. കൂടുതൽ പേരിലും ഇന്ന് കണ്ടുവരുന്നത് ടൈപ്പ് 2 പ്രമേഹമാണ്. പലർക്കും യാതൊരു ലക്ഷണങ്ങളും ഇല്ലാതെയാണ് പ്രമേഹം ഉണ്ടാകുന്നത്. ‘നിങ്ങളുടെ അപകടസാധ്യത അറിയുക, നിങ്ങളുടെ പ്രതികരണങ്ങളും’ എന്നതാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം

LEAVE A REPLY