തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയില്‍നിന്നും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 പേര്‍ക്ക് ചികിത്സാ സഹായം അനുവദിച്ചു. ഉറങ്ങിക്കിടക്കവെ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം, വര്‍ക്കല, മുണ്ടയില്‍, ചരുവിള വീട്ടില്‍ രാഘവന്റെ കുടുബത്തിന് അഞ്ചു ലക്ഷം രൂപ അനുവദിക്കാനും ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
ചികിത്സാ സഹായം ലഭിച്ചിട്ടുള്ള 50 പേര്
സൈക്കിളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പാലക്കാട്, വടവന്നൂര്‍, പോക്കുന്നിക്കളം വീട്ടില്‍ ആദര്‍ശിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
ഹൃദ്രോഗം പക്ഷാഘാതം എന്നിവ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, കൊറ്റംകുളങ്ങര കൊല്ലംപറമ്പില്‍ നവാസിന്റെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം.
ആലപ്പുഴ, വലിയകുളം, നീനു മന്‍സിലില്‍ നിസാറിന്റെ ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരു ലക്ഷം.
ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, ആര്യാട് സൗത്ത്, അവലുക്കുന്ന്, ജോബല്‍ ഹോമില്‍ ലൈലാമ്മാ ആന്റണിയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
ആലപ്പുഴ, അവലുക്കുന്ന്, പാക്കളളില്‍ വീട്ടില്‍ സുനില്‍ ജോസഫിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, പി.എച്ച് വാര്‍ഡില്‍, കുരിശിങ്കല്‍, കളത്തില്‍ പുരയിടത്തില്‍ ജെയ്സണ്‍ തോമസിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
ആലപ്പുഴ, അവലുക്കുന്ന്, കല്ലേലി വെളിയില്‍ ബാബുവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രണ്ടു ലക്ഷം.
കോഴിക്കോട്, കല്ലാച്ചി, കൈതാക്കോട്ടയില് അനു സുഭാഷിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, ഉപ്പുതോട്, കണ്ണഞ്ചിറ വീട്ടില്‍ മോന്‍സി സെബാസ്റ്റിയന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
സുഷുമ്നാ നാഡിക്ക് അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, തങ്കമണി, പുത്തന്‍കാവില്‍ വീട്ടില്‍ ത്രേസ്യാമ്മാ ജോണിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
ഇടുക്കി, അടിമാലി, താഴത്തെക്കുടി വീട്ടില്‍ ടി.ടി. ബേബിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.
ഇടുക്കി, കാഞ്ചിയാര്‍, കല്ലൂരാത്തുവീട്ടില് ആദര്‍ശിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.
കരളില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, മഴുവടി, കഞ്ഞിക്കുഴി, കോലിക്കല്‍ വീട്ടില്‍ ശങ്കരന്‍കുട്ടിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
നട്ടെല്ലിന് ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, ഉപ്പുതറ, കിഴക്കേനത്ത്, ആന്റണി മത്തായിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
നാഡീസംബന്ധമായി അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, കൊന്നക്കാമാലി, എടാട്ടുതറയില് വീട്ടില്‍ സൗമ്യ അജീഷിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
ഹൃദ്രോഗവും സ്ട്രോക്കും ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, എടത്വ, തായങ്കരി, അട്ടിച്ചിറ വീട്ടില്‍ ജോസഫ് ആന്റണിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
ഇൃമിശീ്ലൃലേയൃമഹ ഖൗിരശേീി (ഇഢഖ) ൗേയലൃരൗഹീശെ െഎന്ന അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, പഴവീട്, കൈതവന, നന്ദാവനം വീട്ടില്‍ വിദ്യയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയില്‍ കഴിയുന്ന മലപ്പുറം, തിരൂര്‍, കാരത്തൂര്, പൂച്ചേങ്ങല്‍ വീട്ടില്‍ അബ്ദുള്‍ ഹഖിന്റെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം.
കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, പൊന്നാനി, മാറഞ്ചേരി, വടമുക്ക്, തറയില്‍ വീട്ടില്‍ ബഷീറിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, പൊന്നാനി, നന്ദംമുക്ക്, എരളാത്തുവളപ്പില് വീട്ടില്‍ യൂസഫിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, ബേക്കല്‍ ഫോര്‍ട്ട്, രാവണീശ്വരം ഒറവന്കര വീട്ടില്‍ ശ്രീധരന്റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
തൃശ്ശൂര്‍, എറവ്, കുന്നന് വീട്ടില്‍ കെ.ജെ. ദേവസ്സിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രിക്രിയയ്ക്ക് മൂന്നു ലക്ഷം.
കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍, അയ്യന്തോള്‍, ശക്തിനഗര്‍, പ്രണവ് വീട്ടില്‍ ഹൈമവതിയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായി ചികിത്സയില്‍ കഴിയുന്ന തൃശൂര്‍, വെളുത്തൂര്‍, മനക്കൊടി, കുറ്റിയില്‍ വീട്ടില്‍ അജിയുടെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എ