രാമയണ സിനിമാ ഗുണമായി, ജഡായു പാറയില്‍ സഞ്ചാരികളുടെ തിരക്ക്

നിതീഷ് തിവാരി സംവിധാനം ചെയ്ത പുരാണ ചിത്രം ‘രാമായണ’ വന്‍ ഹിറ്റായതിന് പിന്നാലെ ജഡായു പാറയിലേയ്ക്ക് ജനസാഗരം. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സ്ഥിതിചെയ്യുന്ന ജഡായു പാറ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായതിന് പിന്നാലെയാണ് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചത്.

സമുദ്രനിരപ്പില്‍ നിന്ന് 350 മീറ്റര്‍ (1,150 അടി) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിനോദസഞ്ചാര കേന്ദ്രം കാണാത്ത മലയാളികള്‍ കുറവായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പങ്ങളില്‍ ഒന്നാണ് ഇത്. ജഡായു പാറയുടെ മുകളിലെത്താന്‍ കേബിള്‍ കാര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് ഇറക്കുമതി ചെയ്ത 16 കേബിള്‍ കാറുകളാണ് ഇവിടെ ഉള്ളത്. ഹെലികോപ്റ്ററില്‍ ജടായു പാറയുടെ ആകാശ കാഴ്ചയും ആസ്വദിക്കാം. ഫ്രീ ക്ലൈമ്പിംഗ്, റോക്ക് ക്ലൈമ്പിംഗ്, ചിമ്മിനി ക്ലൈമ്പിംഗ്, കമാന്‍ഡോ നെറ്റ്, ബര്‍മ ബ്രിഡ്ജ് തുടങ്ങിയ ഇരുപതോളം സാഹസിക വിനോദങ്ങളും സാഹസപ്രിയരെ ഇവിടെ കാത്തിരിക്കുന്നു.