യുഡിഎഫിനെ ശക്തമായി വിമര്‍ശിച്ച് സിപിഎം പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍. സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് ബിജെപി അനുകൂലനിലപാടാണ്. ആര്‍എസ്എസിന് പൂര്‍ണ്ണമായി കീഴടങ്ങുന്ന മുഖ്യമന്ത്രിയാണ് കേരളത്തില്‍ എങ്കില്‍ അതിന് കീഴടങ്ങുക മാത്രമല്ല ഇഴയുകയാണ് മുസ്ലിം ലീഗ് എന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.
യുഡിഎഫ് സംവിധാനം മുഴുവന്‍ അലങ്കോലമായെന്ന് യുഡിഎഫ് കണ്‍വീനര്‍ തന്നെ പരാതി പറയുന്ന സാഹചര്യമാണ് ഉള്ളതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. വലിയ വിഭാഗം നേതാക്കള്‍ അടൂര്‍ പ്രകാശിന്റെ നിലപാടിനെ പിന്തുണയ്ക്കുകയാണെന്നും വളരെ ചെറിയൊരു വിഭാഗം മാത്രമാണ് വി ഡി സതീശനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ വലിയ വിഭജനം കോണ്‍ഗ്രസില്‍ സംഭവിച്ച് കഴിഞ്ഞു. യുഡിഎഫില്‍ കൂടിയാലോചനകള്‍ ഇല്ലെന്ന് നേതാക്കള്‍ തന്നെ പറയുന്നു. എന്നാല്‍ എല്ലാ കാര്യങ്ങളും നടക്കുന്നുണ്ട്. അപ്പോള്‍ കൂടിയാലോചനകള്‍ ആരുടെ ഭാ?ഗത്ത് നിന്നാണ് ഉണ്ടാകുന്നതെന്ന് വളരെ വ്യക്തമായിട്ടുണ്ട്. കാര്യങ്ങള്‍ ഓരോന്ന് ഓരോന്നായി പരിശോധിക്കുമ്പോള്‍ മുഖ്യമന്ത്രി ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് ബിജെപി അനുകൂലനിലപാടാണെന്നും എം വി ?ഗോവിന്ദന്‍ കുറ്റപ്പെടുത്തി. കേരളത്തിന്റെ മുഖ്യമന്ത്രി ആര്‍എസ്എസ് സംഘപരിവാര്‍ വിഭാ?ഗത്തിന്റെ സ്‌പോണ്‍സേര്‍ഡ് സംവിധാനമായി മാറിയിരിക്കുകയാണ്. ആര്‍എസ്എസും ബിജെപിയും പറയുന്നതിന് പുറത്ത് കടക്കാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ വി ഡി സതീശന് സാധിക്കുന്നില്ലെന്നും എം വി ?ഗോവിന്ദന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി കാര്യങ്ങള്‍ കോണ്‍?ഗ്രസിലോ യുഡിഎഫിലോ ആലോചിക്കുന്നില്ല. എന്നാല്‍ എല്ലാ കാര്യങ്ങളും ആര്‍എസ്എസുമായും ബിജെപിയുമായും ആലോചിക്കുന്നുണ്ട്.



















