മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് പ്രഖ്യാപനത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനിക്ക് എതിരെ തട്ടിപ്പിന് തെളിവുണ്ടെന്ന് എസ്.ഐ.ടി. റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും എസ്ഐടി വ്യക്തമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്ഐടി സര്‍ക്കാരിന് കത്തുനല്‍കും.
ചാനല്‍ ഉടമകള്‍ക്ക് എതിരെ അഴിമതി കുറ്റം ചുമത്തി നിലവിലെ എഫ്ഐആര്‍ പുതുക്കാനാണ് തീരുമാനം. ഇതിന് പുറമെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനും എസ്ഐടി ശിപാര്‍ശ ചെയ്യും. കേസില്‍ ഇഡി, ആര്‍ബിഐ, കസ്റ്റംസ് അന്വേഷണം വേണമെന്നാണ് എസ്ഐടിയുടെ ശിപാര്‍ശ.



















