സ്വര്‍ണ വിലയില്‍ വീണ്ടും ഉയര്‍ന്നു: പവന് വില 1,13,080 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 80 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് 640 രൂപയും ഉയര്‍ന്ന് 1,13,080 രൂപയായി. ഒരു ഗ്രാമിന്റെ വില 14,135 രൂപ രേഖപ്പെടുത്തി. ഇന്നലെ രാവിലെ ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും കൂടിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് പവന് 1040 രൂപ ഇടിഞ്ഞു. പിന്നാലെയാണ് ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയിലും മാറ്റങ്ങള്‍ സൃഷ്ടിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ തുടരുന്ന അനിശ്ചിതത്വവും യുഎസ് ഡോളറിലെ മാറ്റങ്ങളും ഇതിന് കാരണമായിട്ടുണ്ട്.