സംസ്ഥാന സര്‍ക്കാരിനെ പുകഴ്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വി.ഡി സതീശന് അടക്കമുള്ള മന്ത്രിസഭയിലെ അംഗങ്ങള്‍ ഏത് കാര്യത്തിനും സഹകരിക്കാന്‍ തയ്യാറുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
വികസന പദ്ധതികളില്‍ കേരള സര്‍ക്കാരില്‍ നിന്ന് മുന്‍പ് ഇല്ലാത്തവിധം സഹായം ലഭിക്കുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷം സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രി വി.ഡി സതീശന് അടക്കമുള്ളവരെ ഇപ്പോള്‍ എന്ത് കാര്യത്തിനും സമീപിക്കാം. കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്തേയ്ക്ക് എത്തിക്കുന്നതിന് ഇത് സഹായകരമാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.



















