അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകില്ല: വൈദ്യുതി പ്രതിസന്ധിയില്‍ ജനം സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി

വൈദ്യുതി പ്രതിസന്ധിയില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും, സ്വിച്ച് ഇട്ടപോലെ പ്രതിസന്ധി നിര്‍ത്താന്‍ സാധിക്കില്ലെന്നും വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു. എന്നാല്‍ വൈദ്യുതി ഒന്നിലേറെ സമയങ്ങളില്‍ മുടങ്ങേണ്ട സാഹചര്യമാണെന്നും മന്ത്രി വ്യക്തമാക്കി. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 1000ത്തില്‍ അധികം മെഗവാട്ട് വൈദ്യുതി ഉപയോഗം കൂടി. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് രാത്രിയാണ്, അതും വൈദ്യുതി ഉപയോഗം കൂട്ടി. എവിടെ എങ്കിലും പോയി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഒന്നല്ലല്ലോ വൈദ്യുതി. കൃത്യമായ കരാറുകളില്‍ ഏര്‍പ്പെടണം, റെഗുലെറ്ററി കമ്മീഷന്‍ അനുമതി വേണം. സോളാര്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, രാത്രി കാലത്ത് സൂക്ഷിച്ചു വയ്ക്കാന്‍ നിലവില്‍ വഴി ഇല്ല. ബ്രഹ്‌മപുരത്ത് അടക്കം പുതിയ പദ്ധതികള്‍ തുടങ്ങുന്നുണ്ട്. 25 ശതമാനം മാത്രമേ നമ്മള്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്നുള്ളൂ. ഇടുക്കിക്ക് ശേഷം പുതിയ പദ്ധതികള്‍ ഒന്നും തുടങ്ങിട്ടില്ല, ആണവ പദ്ധതിയെ കേരളം എതിര്‍ക്കുകയാണ്. അപ്പോള്‍ നമ്മുക്ക് ഹ്രസ്വ, ദീര്‍ഘകാല കരാറുകള്‍ ഉണ്ടാക്കണമെന്നും മന്ത്രി അറിയിച്ചു