വനിതാ ജീവനക്കാരോട് വിവേചനം: സമരത്തെ തുടര്‍ന്ന് ഈഫല്‍ ടവര്‍ അടച്ചു

പാരീസിലെ ഈഫല്‍ ടവറില്‍ തൊഴിലാളികളുടെ പണിമുടക്ക്. സമരത്തെ തുടര്‍ന്ന് ഈഫല്‍ ടവര്‍ താല്‍ക്കാലികമായി അടച്ചിട്ടു. ഹൈന്ദവ സംഘടനയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് സമരമെന്നാണ് റിപ്പോര്‍ട്ട്.

പാരീസില്‍ പുതുതായി ആരംഭിച്ച ഹൈന്ദവ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് ബാപ്‌സ് എന്ന സംഘടന ഈഫല്‍ ടവര്‍ സന്ദര്‍ശിച്ചത്. സ്വകാര്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ഈഫല്‍ ടവറില്‍ വനിതാ ജീവനക്കാര്‍ ഉണ്ടാവരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ സമരത്തിന് ഇറങ്ങിയത്.