തൃശൂരില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു. കോടശ്ശേരി പഞ്ചായത്തിലെ ചായ്പന്‍കുഴി സര്‍ക്കാര്‍ യുപി സ്കൂള്‍ കെട്ടിടമാണ് തകര്‍ന്നുവീണത്. ശ്രീകൃഷ്ണ ജയന്തിയുടെ പശ്ചാത്തലത്തില്‍ അവധി ദിവസമായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
മലയോര ഹൈവേ നിര്‍മ്മാണത്തിനായി റോഡ് പൊളിച്ചിട്ട ഭാഗത്തെ മതിലാണ് ആദ്യം ഇടിഞ്ഞുവീണത്. പിന്നാലെ സ്കൂള്‍ കെട്ടിടത്തിന്റെ ഭാഗവും ഓപ്പണ്‍ സ്റ്റേജും തകര്‍ന്നുവീണു. ക്ലാസ്സുകള്‍ നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്.


















