വിരമിക്കല്‍ പ്രഖ്യാപിച്ച് മെസ്സി: ഇനി രാജ്യാന്തര മത്സരങ്ങളില്‍ കളിക്കില്ല

രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഫുഡ്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. താരത്തിന്റെ 21 വര്‍ഷത്തെ കരിയറാണ് ഇവിടെ അവസാനിക്കുന്നത്. അര്‍ജന്റീനിയന്‍ ഫുഡ്‌ബോള്‍ ടീമിലൂടെ ലോകത്താകമാനം ആരാധകരെ സൃഷ്ടിച്ച മെസ്സിയുടെ പ്രഖ്യാപനം ഫുഡ്‌ബോള്‍ ലോകം വേദനയോടെയാണ് ഏറ്റുവാങ്ങിയത്.

അര്‍ജന്റീനക്കാരനായി ജനിപ്പിച്ചതിനു ദൈവത്തിനു നന്ദി പറഞ്ഞ താരം, അഭിമാനത്തോടെയും സമാധാനത്തോടെയുമാണ് പടിയിറക്കമെന്നും സ്വപ്നം കണ്ട നിമിഷങ്ങള്‍ സമ്മാനിച്ച സന്തോഷത്തോടെ കരിയര്‍ അവസാനിപ്പിക്കുന്നുവെന്നും മെസി പറഞ്ഞു.