നേപ്പാള്‍ പ്രളയം: 600 കടന്ന് മരണസംഖ്യ: കാതായവരില്‍ 320 ഇന്ത്യക്കാര്‍

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 600 ആയി. ഇതുവരെ 2400 പേരെ കാണാതായതായാണ് വിവരം. ഇതില്‍ 500 പേര്‍ വിദേശ പൗരന്മാരാണ്. പലരും വിനോദ സഞ്ചാരത്തിന്റെ ഭാഗമായി നേപ്പാളില്‍ എത്തിയവരാണ്. കാണായവരില്‍ 320 പേര്‍ ഇന്ത്യക്കാരാണ്.

കാണാതായവര്‍ക്കായുള്ള തിരച്ചിലില്‍ പങ്കെടുക്കുന്നതിന് ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ സംഘം നേപ്പാളിലെത്തി. യൂറോപ്യന്‍ യൂണിയനും നിരവധി രാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ടിബറ്റില്‍ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി കടന്ന 149 പേരുടെ പട്ടിക വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്തില്‍ നിന്നും ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് പട്ടികയില്‍ കൂടുതലും.